സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള പോളിറ്റ് ബ്യൂറോ യോഗം ഇന്ന് കണ്ണൂരില്‍ ... നാളെ മുതല്‍ 10 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ ദേശീയതലത്തില്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സി.പി.എമ്മിനു നിര്‍ണായകമാകും

സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള പോളിറ്റ് ബ്യൂറോ യോഗം ഇന്ന് കണ്ണൂരില്‍ ... നാളെ മുതല്‍ 10 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ ദേശീയതലത്തില്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സി.പി.എമ്മിനു നിര്‍ണായകമാകും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കണ്ണൂരില്‍ എത്തിക്കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം ആയിരത്തോളം പേരാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളായി പങ്കെടുക്കുക
ഭരണം കൈയാളുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്‍ക്കെതിരേ മറ്റു സംസ്ഥാനങ്ങളിലെ ഘടകങ്ങളില്‍നിന്നു വിമര്‍ശനം ഉയരുമോ എന്നത് കണ്ടറിയാം. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ യെച്ചൂരി സര്‍ക്കാരിനെ തള്ളിപ്പറയുന്നില്ലെങ്കിലും വികസനത്തിനു നിര്‍ബന്ധിതമായ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന നയം അട്ടിമറിക്കപ്പെടുകയാണെന്ന വിമര്‍ശനത്തിനും സാധ്യതയേറെ.
കുടിയൊഴിപ്പിക്കല്‍, യു.എ.പി.എ. അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, തുടങ്ങി സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടുന്ന പല വിഷയങ്ങളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരും.
നിര്‍ബന്ധിത ഭൂമിയേറ്റെടുക്കലിനെതിരേ ഉയരുന്ന ചോദ്യങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങനെ നേരിടുമെന്നതിലേക്കാണു രാഷ്ട്രീയ കേരളത്തിന്റെ നോട്ടം. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം, വ്യവസായങ്ങള്‍ക്കു പ്രത്യേക ഇളവുകള്‍ തുടങ്ങിയ വിഷയങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് സാധ്യതയുണ്ട്.
കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ വേദിയിലാണു പ്രതിനിധി സമ്മേളനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുള്ള കണ്ണൂരില്‍ ആദ്യമായെത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha



























