കൂടെയുള്ളവർക്കെല്ലാം ജാമ്യം കിട്ടി; ഇനിയും കാത്തിരിക്കാൻ വയ്യ; തുടരന്വേഷണം നടക്കുമ്പോൾ നിരവധി സാക്ഷികളെ വിസ്‌തരിക്കേണ്ടി വരും; ജയിലിൽ കഴിയുന്നത് വീണ്ടും തുടരേണ്ടി വരും; ജാമ്യത്തിനായി കൊതിച്ച് അഞ്ചു വർഷങ്ങളായി ജയിലിൽ കിടക്കുന്ന പൾസർ സുനി; പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും പ്രതീക്ഷയോടെ വീണ്ടും കോടതിയിലേക്ക്

പൾസർ സുനി ഒഴികെ ബാക്കി എല്ലാ പ്രതികൾക്കും ജാമ്യം കിട്ടിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ തനിക്ക് ജാമ്യം വേണമെന്ന ആവശ്യവുമായി സുനി കോടതിയെ സമീപിച്ചിരിക്കുകയാണ്.കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി എല്ലാ പ്രതികൾക്കും ജാമ്യംകിട്ടുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാണിച്ചു . ഇപ്പോൾ തുടരന്വേഷണം കൂടെ നടക്കുകയാണ്.
ഈയൊരു സാഹചര്യത്തിൽ ഇനിയും നിരവധി സാക്ഷികളെ വിസ്‌തരിക്കേണ്ടി വരുമെന്നും സുനി ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട നടപടികൾ ഇനിയും നീളുവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സമീപകാലത്തൊന്നും വിചാരണ നടപടികൾ പൂർത്തിയാക്കാൻ സാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച സുനി തനിക്ക് ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. പൾസർ സുനി പലതവണ സുനി ജാമ്യാപേക്ഷ നൽകിയെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു.
നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു . വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നാവശ്യപ്പെട്ട് വിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വിജീഷിന് ജാമ്യം കൊടുത്തത്.നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നുവന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, ദിലീപിന്റെ മാസ്റ്റർ മൈൻഡ് രാമൻപിള്ളക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ വീണ്ടും പരാതി നൽകിയിരിക്കുകയാണ്. നേരത്തെ നൽകിയ പരാതിയിൽ പിഴവ് ഉണ്ടെന്ന് കാണിച്ചു ബാർ കൗൺസിൽ തെറ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടാണ് എല്ലാ തെറ്റുകളും തിരുത്തി വീണ്ടും രാമൻപിള്ളക്കെതിരെ ബാർ കൗൺസിലിൽ പരാതി നൽകിയിരിക്കുന്നത്.
ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. പുതിയ പരാതിയിൽ ബാർ കൗൺസിൽ തുടർ നടപടികൾ തുടങ്ങി കഴിഞ്ഞു . അതിജീവിത നൽകിയ പരാതിയിൽ ചൂണ്ടികാണിക്കുന്നത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്നാണ്. കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയിരുന്ന കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു .
കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്ന ആവശ്യവും ശക്തമാക്കിയിട്ടുണ്ട്. നേരത്തെ നൽകിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാർ കൗൺസിൽ മടക്കി അയക്കുകയായിരുന്നു . ഇന്ന് 2500 രൂപ ഫീസും, 30 കോപ്പിയും സഹിതം നേരിട്ട് തന്നെ പരാതി നൽകുകയായിരുന്നു .
കേരള ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽകുമാർ പറഞ്ഞിരിക്കുന്നത് പരാതിയിൽ ഉടൻ ആരോപണ വിധേയരായ അഭിഭാഷകരുടെ വിശദീകരണം തേടുമെന്നാണ്.എന്തായാലും അതി നിർണായകമായ നീക്കം തന്നെയാണ് അതിജീവിത ഈ കേസിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് രാമൻപിള്ള ക്കെതിരെ പരാതി നൽകിയിരിക്കുന്നത് എന്ത് നടപടി ആയിരിക്കും ബാർ കൗൺസിൽ സ്വീകരിക്കുക എന്നത് ഏവരും ഉറ്റുനോക്കുകയാണ്.\
https://www.facebook.com/Malayalivartha



























