സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ ചാര്‍ജ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നറിയാം.... അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ ചാര്‍ജ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നറിയാം....
അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും.
മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. എന്നാല്‍ ഇത് ഒന്നര കിലോമീറ്ററായി തന്നെ നിജപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കി.
മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം വൈകിട്ട് 3.30ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.
"
https://www.facebook.com/Malayalivartha



























