കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ഡോ. ബി. അശോകും സി.പി.എം. നേതൃത്വം നല്‍കുന്ന ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പോര് മുറുകുന്നു.... ബോര്‍ഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും പ്രതികാര നടപടിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓഫീസേഴ്സ് അസോസിയേഷന്റെ പ്രകടനവും പ്രതിഷേധവും വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് തുടങ്ങി

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ഡോ. ബി. അശോകും സി.പി.എം. നേതൃത്വം നല്‍കുന്ന ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പോര് മുറുകുന്നു.
ബോര്‍ഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും പ്രതികാര നടപടിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓഫീസേഴ്സ് അസോസിയേഷന്റെ പ്രകടനവും പ്രതിഷേധവും വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് തുടങ്ങി.
വനിതാ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ ബോര്‍ഡ് ആസ്ഥാനത്ത് വനിതാ സത്യാഗ്രഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ചെയര്‍മാന്‍ വിലക്കുകയും ഡയസ്നോണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം റികടന്നുകൊണ്ടാണ് പുരുഷന്മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ പങ്കാളിത്തത്തോടെ സത്യാഗ്രഹവും പ്രതിഷേധവും നടക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് സത്യാഗ്രഹം നടത്തുക.
അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി കൂടിയായ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അവധിയെടുക്കാതെ സംസ്ഥാനത്തിന് പുറത്തു പോയെന്നു കാരണം പറഞ്ഞായിരുന്നു സസ്പെന്‍ഷന്‍.
https://www.facebook.com/Malayalivartha



























