പെന്‍ഷന്‍ വാങ്ങുന്ന സ്റ്റാഫുകളുടെ വിവരങ്ങളോ കൈപ്പറ്റുന്ന തുക സംബന്ധിച്ചോ യാതൊരുവിവരവും ധനവകുപ്പിന്റെ കൈവശമില്ല... സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്ന് വര്‍ഷങ്ങളായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനെതിനെക്കുറിച്ച് സംസ്ഥാന ധനവകുപ്പിന് അറിവില്ലെന്ന് വ്യക്തമാക്കി അധികൃതര്‍

കേരളം പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ചില കാര്യങ്ങളിലൊക്കെ ഒരു പടി മുമ്പിലാണ്. ചിലതിലൊക്കെ വളരെ പിന്നിലും. കണ്ടില്ലേ രാജ്യത്ത് എവിടെയും നടപ്പാക്കാത്ത മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കേരളം കച്ചച്ചെക്കെട്ടി ഇറങ്ങിയത്.
ഇത്ര മനോഹരമായ ആചാരങ്ങള്‍ വേറെ എവിടെയുണ്ട് എന്നാണ് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും സുപ്രീംക്കോടതിയും കേരളത്തോട് ചോദിച്ചത്.
വാര്‍ദ്ധക്യ പെന്‍ഷനും വിധവ പെന്‍ഷനും തുടങ്ങി സാധാരണക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക കിടക്കുമ്പോഴും എന്തിന് പോലീസിന്റെ വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പണം നല്‍കാനില്ലാത്ത സര്‍ക്കാരാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നെന്ന കാര്യവും പ്രസകത്മാണ്. പക്ഷെ ഇപ്പോഴിതാ അടുത്ത പുലിവാല് പിടിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്ന് വര്‍ഷങ്ങളായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനെതിനെക്കുറിച്ച് സംസ്ഥാന ധനവകുപ്പിന് അറിവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.
പെന്‍ഷന്‍ വാങ്ങുന്ന സ്റ്റാഫുകളുടെ വിവരങ്ങളോ കൈപ്പറ്റുന്ന തുക സംബന്ധിച്ചോ യാതൊരുവിവരവും ധനവകുപ്പിന്റെ കൈവശമില്ല. പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ വിവരങ്ങള്‍ ചോദിച്ച് പാലക്കാട് കേരളശ്ശേരി സ്വദേശി പി. രാജീവ് നല്‍കിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് ധനകാര്യവകുപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
രണ്ടായിരം മുതല്‍ വിവിധ സര്‍ക്കാരുകളിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ കൈപ്പറ്റിയ ശമ്പളവും പെന്‍ഷന്‍ വിവരങ്ങളുമാണ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ സംബന്ധിച്ച് ധനകാര്യ അധികാരമില്ലെന്നും കേരള സര്‍വീസ് റൂള്‍സ് പാര്‍ട്ട് മൂന്നിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിഭാഗം എന്ന നിലയില്‍ ധനവകുപ്പ് ഒരു ഉപദേശക ഏജന്‍സിയായാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിശദീകരണം.
പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ നിയന്ത്രിക്കുന്ന വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പൊതുഭരണവകുപ്പാണ് പുറപ്പെടുവിക്കുന്നത്. ഇതേക്കുറിച്ച് ധനവകുപ്പിന് രേഖകളൊന്നും ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ വിവരാവകാശ അപേക്ഷയിലെ മറുപടിയില്‍ വിശദീകരിച്ചു.
പേഴ്‌സണല്‍ സ്റ്റാഫിന് വന്‍ തുക ശമ്പളമായും പെന്‍ഷനായും നല്‍കുന്നതിനെതിരേ ഗവര്‍ണറുടെയും സുപ്രീം കോടതിയുടെയും വിമര്‍ശനം ഉള്‍പ്പെടെയുള്ളപ്പോഴാണ് ധനകാര്യവകുപ്പിന് ഇതു സംബന്ധിച്ച് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കുന്നത്. സംഗതി കൊള്ളാം. ധനവകുപ്പ് അറിയാതെ ഒരു നോട്ടു പോലും അനങ്ങില്ലെന്നാണല്ലോ കേട്ടിട്ടുള്ളത്.
പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചാല്‍ ഫണ്ട് സംബന്ധിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ധനവകുപ്പാണെന്നാണ് ഇത്രേയും കാലും കരുതിയിരുന്നത്. ഏതായാലും ധനവകുപ്പ് ഒരു ഉപദേശക ഏജന്‍സി മാത്രമാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ എന്ന് സാരം. തീര്‍ന്നില്ല അടുത്ത പണിയും കിട്ടി.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. ചാന്‍സലര്‍ എന്ന നിലയിലാണ് ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഒന്നാം എതിര്‍കക്ഷിയാണ് ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വകലാശാല, വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പുനര്‍നിയമന ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും അഭിഭാഷകര്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തെ തള്ളിയിരുന്നു.
പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനര്‍നിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു.
ഇങ്ങനെ പ്രവര്‍ത്തിക്കാനാകില്ലെന്നും ചാന്‍സലര്‍ പദവി ഒഴിയുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെ അനുകൂലിച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും പ്രമുഖരടക്കം രംഗത്ത് വരികയും ചെയ്തിരുന്നു. അവിടം കൊണ്ടു തീരുന്നില്ല കാര്യങ്ങള്‍. ഇത്രയും തിരിച്ചടിയുണ്ടായിട്ടും സഖാക്കന്‍മാരുടെ മുഖ്യമന്ത്രി തള്ളിന് ഒരു കുറവുമില്ല. കാസര്‍കോട് വ്യവസായ വകുപ്പിന്റെ കെ എല്‍-ഇഎംഎല്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം.
നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാന്‍ കഴിയൂ എന്ന സന്ദേശം ഉണര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി ദീപം തെളിയിക്കുന്നു എന്നായിരുന്നു അനൗണ്‍സ്‌മെന്റ്.ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ചേരാത്ത വാക് പ്രയോഗങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
https://www.facebook.com/Malayalivartha



























