വീട് കയറി മാപ്പിരക്കാന്‍ വന്ന സഖാക്കന്‍മാരെ കണ്ടം വഴി ഓടിച്ചു.... രാഷ്ട്രീയപാളത്തില്‍ മാത്രമല്ല കേരളത്തിലെ സാമൂഹ്യ പാരിസ്ഥിതിക മണ്ഡലങ്ങളിലും ചീറിപായുകയാണ് സില്‍വര്‍ലൈന്‍ വിമര്‍ശനങ്ങള്‍, കനത്ത താക്കീതുമായി ശാസ്ത്രസാഹിത്യപരിഷത്തും രംഗത്ത്

നമ്പര്‍ വണ്‍, മുഖ്യമന്ത്രി പിണറായി വിജയനെ, ഇപ്പോള്‍ വിറപ്പിക്കുന്നത് ഒന്ന് എന്ന നമ്പര്‍ ആണ്. രാഷ്ട്രീയപാളത്തില്‍ മാത്രമല്ല കേരളത്തിലെ സാമൂഹ്യ പാരിസ്ഥിതിക മണ്ഡലങ്ങളിലും ചീറിപായുകയാണ് സില്‍വര്‍ലൈന്‍ വിമര്‍ശനങ്ങള്‍.
എന്തിനും ഏതിനും ഇരട്ടചങ്കോടെ കൂടെ നില്‍ക്കുമെന്ന് പിണറായി വിജയന്‍ കരുതിയവര്‍ കൂടി കൈവിട്ടു. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്.
സില്‍വര്‍ലൈന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പാവപ്പെട്ട ജനത്തിന്റെ ആശങ്കയും സങ്കടങ്ങളും ആളിക്കത്തുമ്പോള്‍ നേതൃത്വത്തിനിടയില്‍ മുന്നണിയില്‍ പോലും അനിശ്ചിതത്വവും ചോദ്യങ്ങളും ബാക്കിനില്‍ക്കേ, പ്രകൃതിയെ നശിപ്പിക്കുന്ന പ്രകൃതിയെ മാന്തിക്കീറുന്ന കുത്തിപൊളിക്കുന്ന നീക്കങ്ങള്‍ക്ക് മുന്നറിയിപ്പുമായി, കനത്ത താക്കീതുമായി ശാസ്ത്രസാഹിത്യപരിഷത്തും രംഗത്ത് വന്നിരിക്കുന്നു.
പരിഷത്ത് ആരംഭിച്ച നാടകയാത്ര സിപിഎമ്മിനെ തന്നെ തിരിഞ്ഞു കൊത്തുകയാണ്. ഇങ്ങനെപോയാല്‍ വരാന്‍പോകുന്ന ആപത്തിന്റെ സൂചനകളുമായി ഒന്ന് എന്ന പേരില്‍ ആരംഭിച്ച നാടകയാത്ര സില്‍വര്‍ലൈന്‍ വിവാദത്തിനിടയില്‍ ഒരു ഒന്നൊന്നരയല്ല പാലും വെള്ളത്തില്‍ പണിയാകുമോ എന്നാണ് പാര്‍ട്ടിയുടെ പേടി.
ഏതായാലും പദ്ധതിക്കെതിരെയുളള സമരക്കാര്‍ക്ക് വരികള്‍ ഊര്‍ജം പകരുമെന്നുവരെ അഭിപ്രായമുയര്‍ന്നു. സില്‍വര്‍ലൈനിനെക്കുറിച്ചൊന്നും ഇന്നില്‍ നേരിട്ടോ അല്ലാതെയോ സൂചന പോലുമില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനെ സില്‍വര്‍ലൈനുമായി കൂട്ടിവായിക്കുമെന്നു പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, വിവാദത്തിന്റെ ആവശ്യമില്ലെന്നും സംഘടന എക്കാലത്തും നടത്തുന്ന ശാസ്ത്ര, പരിസ്ഥിതി ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് 'ഒന്ന്' എന്ന നാടകയാത്രയെന്നാണ് സംഘടനാ നേതൃത്വം വ്യക്തമാക്കുന്നത്.
മറിച്ചുള്ള നിരീക്ഷണവും വ്യാഖ്യാനവും തികച്ചും രാഷ്ട്രീയമാണ്. ഒരുമയുടെ രാഷ്ട്രീയ പാഠം പാടിപ്പറഞ്ഞൊരു നാടകയാത്ര എന്നാണ് 'ഒന്നി'നെ പരിഷത്ത് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാസം 30 ന് മധ്യമേഖലയിലും തെക്കന്‍ മേഖലയിലും വടക്കന്‍ മേഖലയിലുമായാണ് യാത്ര ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha



























