ബാധ കയറിയതു തെളിയിക്കാന്‍ കര്‍പ്പൂരം കത്തിക്കല്‍... കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി...

ബാധ കയറിയതു തെളിയിക്കാന്‍ കര്‍പ്പൂരം കത്തിക്കല്‍... ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി. മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ഥിയ്ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ അര്‍പ്പിത ബലമായി കൈയില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതിയില്‍ വിദ്യാര്‍ഥി പറയുന്നത്. ബാധ കയറിയെന്ന് പറഞ്ഞായിരുന്നു അതിക്രമം നടത്തിയത്.
അത് തെളിയിക്കാന്‍ വേണ്ടി കൈയില്‍ കര്‍പ്പൂരം കത്തിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തു. മുഴുവന്‍ കത്തിതീരണമെന്നാണ് പറഞ്ഞത്.
ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോഴും ചിലര്‍ എതിര്‍ക്കുകയുണ്ടായി. ആശുപത്രിയില്‍ പോയാല്‍ കേസാകുമെന്നും മരുന്ന് വാങ്ങി തേച്ചാല്‍ മതിയെന്നും പറഞ്ഞു.
എന്നാല്‍ രണ്ടുദിവസത്തേക്ക് വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പിന്നീട് കൈയിലെ പരിക്ക് വളരെ ഗുരുതരമായി മാറി. അതേ തുടര്‍ന്ന് കളമശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























