ഓട്ടോ തൊഴിലാളികള്‍ക്ക് മന്ത്രി ആന്റണി രാജുവിന്റെ ഇരട്ട വിഷുകൈനീട്ടം ', സംസ്ഥാനത്ത് ഇനി പുതുക്കിയ ഓട്ടോ ചാർജ്ജ് ... മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കില്ല ... തീരുമാനങ്ങള്‍ ഇങ്ങനെ.. വീഡിയോ കാണാം

സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രാധാന തീരുമാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ ചാർജ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുകയും ചെയ്തു .
മിനിമം ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത് . എന്നാല്‍ മിനിമം ചാര്‍ജ് 30 രൂപയാക്കാനുള്ള തീരുമാനത്തെ കുറിച്ച് നിലവില്‍ സൂചനകളൊന്നുമില്ല. ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാവുക എന്നാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്. മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് വൈകിട്ട് 3.30ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്നുണ്ട്
ഇതിന് പുറമെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്റെ കാര്യത്തിലും നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തേണ്ടതിന് കമ്മീഷനെ വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവില്‍ തമിഴ്‌നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളെ കേരളത്തിലെ ഗതാഗത സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുന്ന പ്രവണത കേരളത്തിലുള്ളവര്‍ക്കുണ്ട്. തമിഴ്‌നാട്ടില്‍ ബസ്ചാര്‍ജ്ജ് കുറവാണ് എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇത്ര ചാര്‍ജ്ജ് എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകളും ഉയരുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. മാത്രമല്ല കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആര്‍ ടി സി സര്‍വീസുകളിലേതിന് സമാനമായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം കൂടി കേട്ടാണ് കോടതി പദ്ധതിക്ക് അനുമതി നല്‍കിയതെന്നും മന്ത്രി ആന്റണി രാജു ഇന്നലെ ചൂണ്ടികാട്ടിയിരുന്നു.
അതേസമയം ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നുണ്ട് ന്നെ് പറയുന്നുണ്ടെങ്കിലും ഇതുവരേയും നിലവില്‍ വന്നിട്ടില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ മാത്രമേ വര്‍ധനവ് പ്രാബല്യത്തിലാകു. മിക്കവാറും ഈ ആഴ്ച തന്നെ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ മിനിമം ബസ് യാത്രാ നിരക്ക് എട്ട് രൂപയാണ് . ഇത് പത്ത് രൂപയാക്കി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല മിനിമം ചാര്‍ജിന്റെ ദൂരം കഴിഞ്ഞാല്‍ കിലോ മീറ്ററിന് ഒരു രൂപ വീതം കൂടും. അതേസമയം ടാക്‌സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകള്‍ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളില്‍ 225 രൂപയുമായിരിക്കും.
ഇതിനും പുറമെ യാത്രക്കാർക്ക് സന്തോഷിക്കാനുള്ള വകയും ആന്റണി രാജു തരുന്നുണ്ട് .. ചരിത്രത്തിൽ ആദ്യമായി പുഷ്ബാക്ക് സ്ലീപർ ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിലൂടെ വരുന്നുവെന്നും മറ്റ് കെഎസ്ആർടിസി ബസുകളിലേതിന് സമാനമായ നിരക്കായിരിക്കും കെ സ്വിഫ്റ്റിൽ എന്നും മന്തി അറിയിച്ചു.
വീഡിയോ കാണാം..
https://www.facebook.com/Malayalivartha



























