ദേഷ്യപ്പെട്ട് ശബ്ദമുയർത്താതിരിക്കൂ; അമിത്‌ഷായോട് കയർത്ത് തൃണമൂൽ കോൺഗ്രസ് അംഗം; കിടിലൻ മറുപടിയുമായി അമിത് ഷാ; പൊട്ടിച്ചിരിച്ച് ലോക് സഭ

ഒരൊറ്റ ഡയലോഗിൽ ലോക് സഭയെ പൊട്ടിച്ചിരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം ഈ കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. തന്റെ ശബ്ദം എപ്പോഴും ഉയരുവാൻ കാരണം ദേഷ്യമല്ല. ഇത് ‘മാനുഫാക്ചറിങ് ഡിഫക്ട്’ ആണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇത് സഭാംഗങ്ങൾക്കിടയിൽ ചിരിയുയർത്തുകയും ചെയ്തു . ലോക്സഭയിൽ ക്രിമിനൽ നടപടി 2022 ബിൽ അവതരിപ്പിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്.
ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ അമിത് ഷാ ദേഷ്യത്തോടെ പ്രതികരിക്കുന്നത് ഒരു തൃണമൂൽ കോൺഗ്രസ് അംഗം വിമർശിച്ചു. അപ്പോഴയിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞതും സഭ ചിരിച്ചതും. മാത്രമല്ല കശ്മീരിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സഭയിൽ ചോദിക്കുമ്പോൾ മാത്രമാണു തനിക്ക് ദേഷ്യം വരാറുള്ളതെന്നും അമിത് ഷാ പറഞ്ഞു.
അതല്ലാതെ ആരോടും ദേഷ്യപ്പെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.''പൊതുവെ ആരോടും ദേഷ്യപ്പെടാറില്ല. പൊതുവെ കുറച്ചു ശബ്ദം കൂടുതലുണ്ട്. അത് ‘മാനുഫാക്ചറിങ് ഡിഫക്റ്റാ’ണ്. അല്ലാതെ എനിക്കു ദേഷ്യം വരാറില്ല. ഞാൻ പൊതുവെ ഉച്ചത്തിൽ സംസാരിക്കുന്നയാളാണ്. അത് ചിലപ്പോൾ ആളുകൾക്ക് ദേഷ്യമായി തോന്നിയേക്കാമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയിരുന്നു. ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബില്ലിലുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുവാൻ ബില്ല് കോടതിയെ സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി .
ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത് സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിയുക എന്നതാണ്. ഈ പറഞ്ഞതിന് ആവശ്യമായ വ്യവസ്ഥകൾ ബില്ലിൽ അടങ്ങിയിട്ടുണ്ട് . മാത്രമല്ല ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു.ബില്ലിലൂടെ ലക്ഷ്യമിടുന്നത് ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞു.
നിയമപാലകരെ ശക്തിപ്പെടുത്തുക, കുറ്റവാളികളെ തിരിച്ചറിഞ്ഞു മാറ്റിനിർത്തുക, തെറ്റ് തിരുത്താൻ തയ്യാറുള്ള കുറ്റവാളികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഉള്ള വഴികൾ ഒരുക്കിക്കൊടുക്കുക തുടങ്ങിയവ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.ഈ ബില്ല് തെളിവുകളുടെ ശേഖരണം കൂടുതൽ ശക്തമാക്കുകയും അന്വേഷണത്തെ കൂടുതൽ സഹായിക്കുകയും ചെയ്യും.
മന്ത്രാലയം മറ്റ് പല സംസ്ഥാനങ്ങളുമായി വിശദമായ ചർച്ച നടത്തിയ ശേഷമായിരുന്നു ക്രിമിനൽ ഭേദഗതി ബില്ല് സഭയിൽ അവതരിപ്പിച്ചത് . മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ക്രിമിനൽ നിയമങ്ങൾ പഠിച്ചുവെന്നും അമിത് ഷാ സഭയിൽ പറഞ്ഞു .ബിൽ മൗലിക അവകാശങ്ങളുടെയും ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നാണ് മഹാരാഷ്‌ട്രയിലെ എൻസിപി എംപി സുപ്രിയ സുലേ പാർലമെന്റിൽ പറഞ്ഞിരുന്നു.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര ആരോപിച്ചിരിക്കുന്നത് മാദ്ധ്യമങ്ങൾ വഴി കുറ്റവാളികളുടെ വിവരങ്ങൾ പ്രചരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ അത് ദുരുപയോഗം ചെയ്യാൻ ഇടയാകുമെന്നാണ് . വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് നടത്താൻ ഇടയാക്കുമെന്നും അവർ പറഞ്ഞു . ബില്ല് ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഡിഎംകെ നേതാവ് ദയാനിധി മാരൻ പറഞ്ഞു . ഭരണഘടനാവിരുദ്ധമാണ് ബില്ലെന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത എംപി മനീഷ് തിവാരിയും പറഞ്ഞു.
https://www.facebook.com/Malayalivartha



























