പുലര്‍ച്ചെ പത്രമെടുക്കാന്‍ മുറ്റത്തിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കഴക്കൂട്ടത്ത് പുലര്‍ച്ചെ പത്രമെടുക്കാന്‍ മുറ്റത്തിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തുമ്ബ സ്വദേശി ജോളി എന്ന എബ്രഹാം ജോണ്‍സന്‍(39) ആണ് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 19 നാണ് പ്രതി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പുലര്‍ച്ചെ പത്രമെടുക്കാന്‍ മുറ്റത്തിറങ്ങിയപ്പോഴാണ് സംഭവം. 56 കാരിയെ പ്രതി പിന്നില്‍ നിന്നും കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ എബ്രഹാം ഒളുവില്‍ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്.
കഴക്കൂട്ടം എസ്‌ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2015 ല്‍ മറ്റൊരു പീഡനക്കേസില്‍ ഇയാള്‍ക്ക് രണ്ട് കൊല്ലം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന പ്രതിക്കെതിരെ നാട്ടുകാര്‍ മാസ്സ് പെറ്റീഷന്‍ നല്‍കിയിരുന്നു.
കുറച്ചുനാള്‍ മുമ്പ് സമാനരീതിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ചു പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം ഗാന്ധിപുരം ഗണപതി കോവിലിനു സമീപം കാവുവിള വീട്ടില്‍ ബിനു എന്ന് വിളിക്കുന്ന ചിത്രസേനന്‍ (41) നെ യാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ ആറു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ശ്രീകാര്യം എസ് എച്ച് ഓ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























