വിവാഹ മോചനക്കേസ് കോടതിയില്‍ ഇരിക്കെ ഭാര്യവീടിനു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

വിവാഹ മോചനക്കേസ് കോടതിയില്‍ ഇരിക്കെ വടകര കോട്ടക്കടവില്‍ ഭാര്യവീടിനു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഇയാളുടെ ഭാര്യ വീടായ ഷാജിയുടെ വീടിന് ചുറ്റും തീവെച്ച ശേഷമാണ് അയനിക്കാട് സ്വദേശി അനില്‍കുമാറിന്റെ ആത്മഹത്യാശ്രമമുണ്ടായത്.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. സംഭവത്തില്‍ സാരമായി പൊള്ളലേറ്റ അയനിക്കാട് സ്വദേശി അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടക്കടവിലെ പാറക്കണ്ടി കടുങ്ങാന്റവിട ഷാജിയുടെ വീട്ടിനാണ് ഇയാള്‍ തീവെച്ചത്.
പുലര്‍ച്ചെ വീട്ടിലെത്തിയ ഇയാള്‍ വീടിന് നാല് വശവും തീയിടുകയാണുണ്ടായത്. കാറിനും സ്‌കൂട്ടറിനും തീവെച്ചു. എന്നാല്‍ ഇവയ്ക്ക് കാര്യമായ് തീപിടിച്ചില്ല. പരിസരവാസികളാണ് തീ ഉയരുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാല്‍ ഭീഷണിയുമായി പുറത്ത് നില്‍ക്കുകയായിരുന്ന അനില്‍ കുമാറിനെ കണ്ട് ആരും പുറത്തിറങ്ങിയില്ല. ഇതിനിടെ പരിസരവാസികളെത്തിയാണ് തീയണച്ചത്.
പുറത്തിറങ്ങിയ ഷാജിക്ക് നേരെ അനില്‍കുമാര്‍ തീപന്തങ്ങള്‍ എറിഞ്ഞു. അതിനിടെ അനില്‍ കുമാറിന്റെ ദേഹത്തും തീ പിടിച്ചു. ഷാജിയുടെ സഹോദരീ ഭര്‍ത്താവായ അനില്‍കുമാര്‍ 2018 ലും ഈ വീട്ടിലെത്തി തീവെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
അന്നത്തെ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. അനില്‍കുമാറിന്റെ വിവാഹ മോചനക്കേസ് നടന്നു വരികയാണ്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് അനില്‍കുമാറിനെ ആശുപത്രിയിലേക്ക് മറ്റിയത്.
https://www.facebook.com/Malayalivartha



























