വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ സ്വയം മുന്നോട്ടു വന്നു; ആശുപത്രിയിലേക്ക് പോകും വഴി വൃദ്ധ മരിച്ചപ്പോള്‍ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു; വൃദ്ധയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിച്ചയാളെ പിടികൂടി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ സ്വയം മുന്നോട്ടു വരുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി വൃദ്ധ മരിച്ചപ്പോള്‍ മാന്യതയുടെ മുഖം മൂടി അഴിഞ്ഞുവീഴുകയായിരുന്നു. മരിച്ച വൃദ്ധയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിച്ച അമ്ബാട്ടുകാവ് മാങ്കായിപ്പറമ്ബ് വീട്ടില്‍ അനില്‍കുമാറിനെ പോലീസ് പിടികൂടി. വാഹനം ഓടിച്ച പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തില്‍ അഭിരാമിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്പാട്ടുകാവില്‍ വച്ച് പത്തിനംതിട്ട സ്വദേശി തുളസി (65) വാഹനാപകടത്തില്‍ മരിച്ചത്. അമിത വേഗതയിലെത്തി തുളസിയെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ അനില്‍കുമാര്‍ സ്വയം മുന്നോട്ടു വരികയും, അതുവഴി വന്ന കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. യാത്രാമധ്യേ വൃദ്ധ മരണപ്പെട്ടു.
മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് ടീം നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്. പരിക്കേറ്റ് കിടക്കുമ്‌ബോള്‍ വൃദ്ധയുടെ കഴുത്തില്‍ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി.
തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ രംഗത്ത് വന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും. യാത്രാമദ്ധ്യേ ഇയാള്‍ വൃദ്ധയുടെ മാല ഊരിയെടുക്കുകയായിരുന്നു. ഇടിച്ച എയ്ഷര്‍ വാഹനവുമായി ഡ്രൈവര്‍ ഊടുവഴികളിലൂടെ കയറി രക്ഷപ്പെട്ടു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തൃപ്പൂണിത്തുറയില്‍ നിന്നുമാണ് ഡ്രൈവറും വാഹനവും കസ്റ്റഡിയിലായത്.
https://www.facebook.com/Malayalivartha



























