വളവ് തിരിഞ്ഞ് ആനവണ്ടി; കൊമ്പുകുലുക്കി പടയപ്പ മുന്നില്‍; വെട്ടിച്ച് ഒഴിഞ്ഞ് ഡ്രൈവര്‍; കൊനേപനുമായുള്ള മല്‍പ്പിടിത്തം കഴിഞ്ഞ് പൂര്‍ണ ആരോഗ്യവാനായി പടയപ്പ വന്നു ചാടിയത് കെഎസ് ആര്‍ടിസിയ്ക്ക് മുന്നില്‍; വീഡിയോ കാണാം

ആനവണ്ടിയുടെ ഓട്ടം തടയാന്‍ കൊമ്പുകുലുക്കിയെത്തി മൂന്നാറിന്റെ പടയപ്പ. ഡ്രൈവര്‍ വെട്ടിച്ച് ഒഴിഞ്ഞത് അപകടം ഒഴിവാക്കി. പടയപ്പ ഒരു കാട്ടാനയാണെങ്കിലും കേരളത്തിലാകെ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റി കൂടിയാണ്. മൂന്നാറില്‍ പട്ടണത്തില്‍ സ്ഥിരസാന്നിദ്ധ്യമായ ഈ കൊമ്പന്‍ ഇടയ്ക്കിടെ ഇങ്ങനെ വാര്‍ത്തയിലെ താരമാകാറുണ്ട്.
നേരത്തേ മറ്റൊരു കൊമ്പനുമായി മല്‍പിടുത്തം നടത്തി പരിക്കേറ്റതായുളള വാര്‍ത്തയാണ് പുറത്തു വന്നിരുന്നത്. എന്നാലിപ്പോള്‍ കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവന്നതായാണ് പുതിയ വീഡിയോയില്‍ കാണുന്നത്. മൂന്നാറിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ വഴി തടഞ്ഞ് കുതിച്ചെത്തുകയായിരുന്നു പടയപ്പ.
മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപം വൈകിട്ട് നാലുമണിയോടെയായിരുന്നു ആനയും ആനവണ്ടിയും തമ്മില്‍ ചെറിയൊരു ഉരസലുണ്ടായത്. ബസ് വരുന്നത് കണ്ട് വഴിയരികില്‍ നിന്ന് റോഡിലേക്ക് കയറി വഴി തടഞ്ഞ കൊമ്പന്‍ ബസിന്റെ മുന്‍വശത്ത് കൊമ്പുകൊണ്ടമര്‍ത്തി. തുമ്പിക്കൈ കൊണ്ട് ബസ് ഒന്ന് പരിശോധിച്ചു. ഇതിനിടെ ബസിന്റെ ചില്ലില്‍ പോറല്‍ വീണു. ആന അല്‍പം പിന്നിലേക്ക് മാറിയ തക്കത്തിന് ഡ്രൈവര്‍ വണ്ടി അതിവേഗം ഓടിച്ച് മാറ്റി. തൊട്ടുമുന്നില്‍ കാട്ടുകൊമ്പനെ കണ്ടിട്ടും മനസാന്നിദ്ധ്യം വിടാത്ത ബസ് ഡ്രൈവറെ സമൂഹമാദ്ധ്യമങ്ങളില്‍ എല്ലാവരും പുകഴ്ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























