സിപിഎം 22ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് പതാക കണ്ണൂരില്‍ പാറി... കയ്യൂര്‍ രക്തസാക്ഷികളുടെ നാട്ടില്‍നിന്നും തിങ്കള്‍ വൈകിട്ടാണ് കൊടിമരം പ്രയാണം തുടങ്ങിയത്; ഇന്ന് രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് പതാക കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ പാറി. എ കെ ജി നഗറില്‍ സംഘാടകസമിതി ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. ഭരണത്തിന്റെ തണലില്‍ സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടും പാര്‍ട്ടി തളര്‍ന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഇകെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം അരങ്ങേറിയത്. ഇന്ന് രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.
കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയായിരുന്നു കൊടിമരജാഥയ്ക്ക് നേതൃത്വം നല്‍കിയത്. നശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ നാട്ടില്‍നിന്നും തിങ്കള്‍ വൈകിട്ടാണ് കൊടിമരം പ്രയാണം തുടങ്ങിയത്. കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി എം വി ഗോവിന്ദന്‍ കൊടിമര യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ പി കെ ശ്രീമതിക്ക് കൊടിമരം കൈമാറി.
ജാഥാ മാനേജര്‍ കെ പി സതീഷ്ചന്ദ്രനും മറ്റു നേതാക്കളും ഏറ്റുവാങ്ങി. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. ചുവപ്പ് വളന്റിയര്‍മാരുടെ അകമ്പടിയോടെ ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് വൈകിട്ട് അഞ്ചിനോടെ സമ്മേളന നഗരിയില്‍ എത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് നയിക്കുന്ന പതാക ജാഥ ചൊവ്വ രാവിലെയാണ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചത്.
അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പാനലംഗങ്ങളുടെ പട്ടികയില്‍ കെ.വി.തോമസിന്റെ പേരും ഉള്‍പ്പെടുത്തി. എന്നാല്‍ പാനലംഗങ്ങളുടെ പട്ടികയില്‍ നിന്ന് ശശി തരൂര്‍ എം.പിയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. തരൂര്‍ പങ്കെടുക്കേണ്ട സെമിനാറിലാണ് കെ.വി.തോമസിന്റെ പേര് ചേര്‍ത്തത്. സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കെ വി തോമസിനോട് ആവര്‍ത്തിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്.
അനുമതി തേടി കോണ്ഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുളള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കോണ്ഗ്രസ് നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് കെ വി തോമസും ആഗ്രഹം പ്രകടിപ്പിച്ചത്.
ദേശീയതലത്തില്‍ ബിജെപി ഇതര സഖ്യം രൂപപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനും തനിക്കും എതിരെ എടുക്കുന്ന നിലപാട് സ്വാഭാവികമാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ വി തോമസ് നിലപാടറിയിച്ചതോടെ സംസ്ഥാന നേതാക്കളും രംഗത്തെത്തി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























