കുടിച്ച് പൂസായി വീടിന് തീയിട്ട് പിതാവ്... ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ പിതാവ് സ്വന്തം വീടിന് തീവച്ചു. ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടത് അത്ഭുതകരമായി. സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്ന ആളാണ് ശൂരനാട് തെക്ക് പതാരം സ്വദേശി മുരളി.
ബഹളം പതിവായതിനാല്‍ കുടുംബം അത്ര കാര്യമാക്കിയില്ല. എന്നാല്‍ മുരളി പുറത്തിറങ്ങി വീടിന് തീവയ്ക്കുകയായിരുന്നു. സംഭവ സമയം വീടിനകത്തായിരുന്ന ഭാര്യയും മക്കളും തീപടരുന്നത് കണ്ട് പുറത്തേക്ക് ഓടുകയായിരുന്നു.
സംഭവ ശേഷം ഒളിവില്‍ പോയ മുരളിക്കായി ശാസ്താംകോട്ടപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വീട്ടിലെത്തിയ മുരളി വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും വീടിന് തീയിടുകയുമായിരുന്നു.
ഓല മേഞ്ഞ വീടായിരുന്നു ഇത്. തീ പടരുന്ന സമയത്ത് വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു. തക്കസമയത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഈ സമയം കെഎസ്ഇബി അധികൃതരും അവസരോചിതമായി ഇടപെട്ട് പ്രദേശത്തെ വൈദ്യുതി ബന്ധം കൂടി വിച്ഛേദിച്ചതോടെ അപകടം ഒഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha



























