വല്ലാത്തൊരു ചെയ്ത്തായിപ്പോയി... ഒരാഴ്ച കൊണ്ട് യുക്രെയിന്‍ പിടിച്ചടുക്കാമെന്ന റഷ്യയുടെ മോഹം വെറും വ്യാമോഹമായി; 15000ത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; രണ്ട് മാസത്തോളമായി യുദ്ധം നടക്കവെ റഷ്യന്‍ സൈന്യം മെലിയുന്നു; റഷ്യന്‍ സൈന്യം സ്ത്രീകളെ പിച്ചിച്ചീന്തുന്നതായി റിപ്പോര്‍ട്ട്

റഷ്യയെ സംബന്ധിച്ച് ഇതിലും വലിയ നാണക്കേട് വരാനില്ല. ചെറിയൊരു രാജ്യമായ യുക്രെയിനോട് ഏറ്റുമുട്ടി കാലിടറുന്ന അവസ്ഥയാണ് കാണുന്നത്. യുക്രെയിന്‍ ജനങ്ങള്‍ ആയുധമെടുത്ത് സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ റഷ്യയുടെ സൈനികര്‍ മെലിയുന്ന കാഴ്ചയാണ് കണ്ടത്. 15,000ത്തോളം റഷ്യന്‍ സൈനികര്‍ മരിച്ചതായാണ് കണക്ക്. ഇത് റഷ്യയെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണ്. റഷ്യയില്‍ തന്നെ പ്രസിഡന്റ് ബ്ലാഡമിന്‍ പുടിന്‍ ശക്തമായ പ്രതിഷേധത്തിന് പാത്രമാകുന്നുണ്ട്.
അതേ സമയം യുെ്രെകന്‍ റഷ്യക്കെതിരെയുള്ള ആക്രമണം ശക്തമാക്കി. യുെ്രെകനിലെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യന്‍ സൈനികര്‍ അഴിഞ്ഞാടുകയാണ്. സ്ത്രീകള്‍ക്കെതിരേയും റഷ്യന്‍ സൈനികര്‍ തിരിഞ്ഞതായി വാര്‍ത്തയുണ്ട്. ചില തിരിച്ചടികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുെ്രെകന്‍ സൈന്യം പല മേഖലകളും പിടിച്ചെടുത്ത് തുടങ്ങിയിട്ടുണ്ട്. കീവിന് ചുറ്റും തമ്പടിച്ചിരുന്ന റഷ്യന്‍ സൈന്യത്തെ തുരത്തിയോടിച്ച് കീവിന്റെ പ്രാന്തപ്രദേശങ്ങളെല്ലാം യുെ്രെകന്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ഈ വാര്‍ത്ത ഞെട്ടലോടെയാണ് റഷ്യ കേട്ടത്.
ഒരാഴ്ച കൊണ്ട് യുദ്ധം തീരുമെന്ന് കരുതിയ റഷ്യ പെട്ട് പോയിരിക്കുകയാണ്. യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നേരിടുന്നത് സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പാണ്. റഷ്യയ്‌ക്കെതിരെ നാറ്റോയും രംഗത്തെത്തി. മനോനില തകര്‍ന്ന നിലയിലാണ് റഷ്യന്‍ സൈനികരെന്നും 41 ദിവസം മാത്രം പിന്നിട്ട റഷ്യന്‍ അധിനിവേശത്തില്‍ 15,000ത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും നാറ്റോ വ്യക്തമാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ തലസ്ഥാന നഗരിയായ കീവ് പിടിച്ചെടുക്കുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചത്. എന്നാല്‍ പ്രധാനനഗരങ്ങള്‍ പിടിച്ചെടുക്കാനോ പിടിച്ചെടുത്ത നഗരങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനോ റഷ്യയ്ക്ക് സാധിച്ചില്ലെന്നും നാറ്റോ കുറ്റപ്പടുത്തുന്നു.
അതേസമയം റഷ്യന്‍ സൈനികരുടെ ക്രൂരതകളും പുറത്ത് വരുന്നുണ്ട്. നിരപരാധികളായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും പല റഷ്യന്‍ സൈനികരുടെയും മനസ്സ് മടുപ്പിച്ചതായും നാറ്റോയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നില്‍ ഇത് വരെ റഷ്യയുടെ ഏഴ് റഷ്യന്‍ ജനറല്‍മാര്‍ അടക്കം 13 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടുമാസത്തിനിടെ ഇത്രയധികം ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത് അസാധാരണമായ സാഹചര്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
റഷ്യന്‍ സൈന്യം സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ട്. യുദ്ധം അപ്രതീക്ഷിതമായി നീണ്ടപ്പോള്‍ റഷ്യന്‍ സൈനികരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷ്യശേഖരം തീര്‍ന്നതായും വിശന്നുവലഞ്ഞ സൈനികരെ ജനങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം ചേര്‍ത്ത് കൊല്ലുന്നതുമായുള്ള വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു.
സെലന്‍സ്‌കിയുടെ ശക്തമായ നേതൃത്വമാണ് റഷ്യയ്ക്ക് തിരിച്ചടിയായത്. രണ്ട് മാസത്തോളമായിട്ടും സ്‌കെലന്‍സ്‌കിയുടെ ചെറുത്ത് നില്‍പ്പാണ് ഞെട്ടിക്കുന്നത്. യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ശക്തമായ നഗരങ്ങളില്‍ സൈനികമുന്നേറ്റം തടയാന്‍ ജനങ്ങള്‍ തന്നെ ആയുധമെടുക്കുന്നതും വന്‍തോതില്‍ യുക്രെയ്‌ന് നാറ്റോയും യുറോപ്യന്‍ യൂണിയന്‍ ആയുധങ്ങള്‍ നല്‍കുന്നതും റഷ്യന്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ജീവിതത്തില്‍ ആദ്യമായി തോക്കെടുത്തു.
ജനം സ്വയം പ്രതിരോധം തീര്‍ത്തതാണ് ഇത്രയേറെ റഷ്യയ്ക്ക് ആള്‍നാശമുണ്ടായത്. എല്ലാ വീടുകളിലും അവശ്യവസ്തുക്കള്‍ക്കൊപ്പം തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഇടംപിടിച്ചു. പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിനു പുറമേ അതുണ്ടാക്കേണ്ടത് എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചിരുന്നു. പിടിച്ചെടുക്കുന്ന നഗരങ്ങളില്‍ റഷ്യ നിരപരാധികളെ കൊന്നൊടുക്കുന്നതായി യുക്രെയ്ന്‍ ആരോപിക്കുമ്പോഴും വന്‍തോതിലുള്ള ആള്‍നാശമാണ് റഷ്യന്‍ സൈന്യം നേരിടുന്നത്. റഷ്യന്‍ സേനയുടെ നിരവധി കവചിത വാഹനങ്ങളും ടാങ്കുകളും തകര്‍ക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. റഷ്യന്‍ സൈന്യത്തിന്റെ മാനസികനില തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.i
"
https://www.facebook.com/Malayalivartha


























