കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം; ചൊവ്വാഴ്ച രാത്രി 11.36നാണ് ഭൂചലനം ഉണ്ടായത്

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. പത്തനാപുരം, പിറവന്തൂർ, പട്ടാഴി, കൊട്ടാരക്കര, നിലമേൽ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11.36നാണ് ഭൂചലനം ഉണ്ടായത്.
നാട്ടുകാർ നപറയുന്നത് പ്രദേശത്ത് വലിയ ശബ്ദം കേട്ടുവെന്നാണ് . 20, 40 സെക്കൻഡ് വരെ പ്രകമ്പനമുണ്ടായി . ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
വൈകിട്ടോടെ ജില്ലയുടെ വിവിധയിടങ്ങളിൽ മഴ പെയ്തിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി. ആളുകൾക്ക് ആപത്തോ മറ്റു നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























