നിര്‍ണായക വിധി... വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റത്തില്‍ നിര്‍ണായക വിധി പ്രസ്താവിച്ച് ഹൈക്കോടതി; വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കി വെറുതെ വിട്ട് ഹൈക്കോടതി; യുവതി അനുമതി നല്‍കിയാല്‍ വിവാഹ വാഗ്ദാന ലംഘനത്തിന് പീഡനക്കുറ്റം ചുമത്താനാകില്ല

എല്ലാ ആഗ്രഹങ്ങളും നടത്തിയ ശേഷം അവസാനം പീഡന കേസുമായി എത്തുന്ന കള്ളനാണയങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ശക്തമായ തിരിച്ചടി. നിര്‍ണായക വിധിയാണ് ഹൈക്കോടതി നടത്തിയിരികക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കില്‍ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തില്‍ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ലൈംഗികതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരം സംരക്ഷിക്കപ്പെടണമെന്നാണ് നിയമത്തില്‍ പറയുന്നത്. ശാരീരികബന്ധത്തിന് സ്ത്രീയുടെ അനുമതി ലഭിക്കാനായി പ്രതി വസ്തുതകള്‍ മറച്ചുവയ്ക്കുന്നത് ലൈംഗിക കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. ഇങ്ങനെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കാതെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതാണ് പീഡനക്കുറ്റമാകുന്നതെന്നും കോടതി വ്യക്തമാക്കി.
ഇക്കര്യത്തില്‍ നിര്‍ണായക ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കല്യാണം കഴിക്കില്ലെന്ന വസ്തുത മറച്ചുവച്ച് സ്ത്രീയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ലൈംഗികകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരത്തെ വ്യാജ വിവാഹവാഗ്ദാനം നല്‍കി സ്വാധീനിക്കുകയോ ചെയ്താലേ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ഇടുക്കി സ്വദേശി രാമചന്ദ്രനെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കി വെറുതേ വിട്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം പ്രതി മറ്റൊരു കല്യാണം കഴിച്ചെന്നതുകൊണ്ടു മാത്രം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് കോടതി വിധിച്ചു. രാമചന്ദ്രന്‍ ബന്ധുവായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി 2014 ഏപ്രിലില്‍ മൂന്നു തവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനുശേഷം യുവതിയെ വീട്ടില്‍ തിരിച്ചെത്തിച്ച പ്രതി മൂന്നു ദിവസം കഴിഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു. ഇയാള്‍ വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതാണെന്നും യുവതിയുടെ അനുമതിയോടെയല്ല ലൈംഗിക ബന്ധത്തിലേര്‍പ്പട്ടതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം ഡിവിഷന്‍ ബെഞ്ച് തള്ളി.
വലിയ വാര്‍ത്താ പ്രാധാന്യം നേടിയ കേസാണിത്. പ്രതിയും യുവതിയും 10 വര്‍ഷമായി പ്രണയത്തിലായിരുന്നു. സ്ത്രീധനമില്ലാതെ വിവാഹം നടത്താന്‍ പ്രതിയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്നു പ്രോസിക്യൂഷന്‍ തന്നെ പറയുന്നു. അതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പറയാനാവില്ല. യുവതിയെ പ്രതി കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നും വീട്ടുകാരുടെ എതിര്‍പ്പുമൂലം വാഗ്ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്. ഇതിനെ വ്യാജവാഗ്ദാനമായി കാണാനാവില്ല.
യുവതിയുടെ അനുമതിയില്ലാതെയാണു ശാരീരികബന്ധം എന്നതിനു തെളിവില്ല. പ്രതി വ്യാജ വിവാഹവാഗ്ദാനം നല്‍കിയെന്നോ വസ്തുതകള്‍ മറച്ചുവച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നോ പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ആ നിലയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതിയുടെ നിര്‍ണായക വിധി പല കേസുകളേയും ബാധിക്കും. ഇഷ്ടപ്രകാരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഈ വിധി.
" f
https://www.facebook.com/Malayalivartha


























