മേയറുടെ കാര്‍ തടഞ്ഞ് പ്രതിപക്ഷത്തെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ... നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്നാരോപിച്ച് പ്രതിഷേധിച്ചവര്‍ക്കിടയിലൂടെ കാര്‍ അതിവേഗം മുന്നോട്ടെടുത്തത് സംഘര്‍ഷമായി, കാറിന്റെ ടയര്‍ കയറി രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

മേയറുടെ കാര്‍ തടഞ്ഞ് പ്രതിപക്ഷത്തെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ... തൃശൂർ നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്നാരോപിച്ച് പ്രതിഷേധിച്ചവര്‍ക്കിടയിലൂടെ കാര്‍ അതിവേഗം മുന്നോട്ടെടുത്തത് സംഘര്‍ഷമായി, കാറിന്റെ ടയര്‍ കയറി രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്
വാഹനത്തിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ച എ.കെ. സുരേഷിനെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പി.കെ. ഷാജന്റെ നേതൃത്വത്തില്‍ പെട്ടെന്നു വലിച്ചു മാറ്റിയതിനാലാണ് അപകടം ഒഴിവായത്. കൗണ്‍സിലര്‍ മേഫി ഡെല്‍സന്റെ കാലിലൂടെ ചക്രം കയറിയിറങ്ങുകയും ബോണറ്റില്‍ പിടിച്ചുനിന്നു തടഞ്ഞ കൗണ്‍സിലര്‍മാരെ 10 മീറ്ററോളം തള്ളിക്കൊണ്ടുപോയ ശേഷമാണു കാര്‍ നിന്നത്.
പ്രതിഷേധക്കാര്‍ക്കിടയിലേക്കു കാര്‍ പായിച്ച മേയര്‍ക്കും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതകശ്രമത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം മേയറുടെ ചേംബറിനുള്ളില്‍ സമരം നടത്തി. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്നാരോപിച്ച് ഇന്നലെ 4നു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് രാജന്‍ ജെ. പല്ലന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
പൈപ്പില്‍ നിന്നു ശേഖരിച്ച മലിനജലം മേയറുടെ കോലത്തില്‍ ഒഴിച്ചു. ഇതിനിടെ മേയര്‍ യോഗം പിരിച്ചുവിട്ടു ചേംബറിലേക്കു മടങ്ങി. കോലവും വെള്ളവുമായി പ്രതിഷേധക്കാര്‍ ചേംബറിനു മുന്നില്‍ മേയറെ തടഞ്ഞു. ഇതിനിടയിലൂടെ രക്ഷപ്പെട്ട മേയര്‍ കാറില്‍ കയറി. കൗണ്‍സിലര്‍മാര്‍ കാറിനു മുന്നില്‍ നിരന്നതു വകവയ്ക്കാതെ കാര്‍ മുന്നോട്ടെടുക്കാന്‍ മേയര്‍ നിര്‍ദേശിച്ചതാണു പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
https://www.facebook.com/Malayalivartha


























