ബസിന് മുന്നില്‍ തുമ്പിക്കൈ ഉയര്‍ത്തി ആന, യാത്രക്കാര്‍ പരിഭ്രാന്തരായപ്പോള്‍ സമാധാനപ്പെടുത്തി ഡ്രൈവര്‍ ബാബുരാജ്, ഒടുക്കം ബസിന് പോകാന്‍ വഴിമാറിക്കൊടുത്തു മൂന്നാറിന്റെ സ്‌റ്റൈല്‍മന്നന്‍ 'പടയപ്പ'

മൂന്നാറിലേക്കുള്ള യാത്രക്കിടെ ഒരു കെഎസ്ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത പടയപ്പ എന്ന കാട്ടാനയുടെ വാര്‍ത്തകാളാണ് സമൂഹമാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നത്.
ആനയുടെ പ്രവര്‍ത്തികള്‍കണ്ട് യാത്രക്കാര്‍ ആശങ്കാകുലരാവുകയും ചിലര്‍ ബഹളംവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബസ് ഡ്രൈവര്‍ ബാബുരാജ് ഇതൊക്കെ കുറെ കണ്ടതാണെന്ന ഭാവത്തില്‍ ധൈര്യം കൈവിടാതെ ഇരിക്കുകയാണ് ചെയ്തത്.
ഉദുമല്‍പേട്ട മൂന്നാര്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസായിരുന്നു അത്. ബസ് മൂന്നാര്‍ ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ എത്തിയപ്പോഴായിരുന്നു എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള പടയപ്പയുടെ എന്‍ട്രി ഉണ്ടായത്. ശേഷം വണ്ടിയുടെ മുന്‍വശത്ത് നിലയുറപ്പിക്കുകയും തുമ്പിക്കൈ ഉയര്‍ത്തി ബസിനെ തൊട്ട് നോക്കുകയും മറ്റും ചെയ്തു.
പിന്നീട് നല്ല കുട്ടിയായി വാഹനത്തിന്റെ ഒരു വശത്തേക്ക് മാറി നിന്ന് ബസിന് പോകാനുള്ള അനുമതിയും നല്‍കി. എന്നാല്‍ ആനയുടെ കൊമ്പുരഞ്ഞതുകൊണ്ട് വണ്ടിയുടെ മുന്‍വശത്തെ ഗ്ലാസില്‍ ചെറിയ പൊട്ടലുണ്ടായെന്നാണ് വിവരം. ആന മാറിയതോടെ ഇനി പോകമല്ലോ എന്നുള്ള ഡയലോഗ് മനസില്‍ പറഞഅഞുകൊണ്ട് ഡ്രൈവര്‍ വണ്ടിയെടുത്തു.
ഈ പടയപ്പ അത്ര നിസാരക്കാരനൊന്നുമല്ല. നേരത്തെയും ഇവന്‍ മാധ്യമക്കണ്ണുകളില്‍ ഇടംപിടിച്ചിട്ടുണ്ടായിരുന്നു. മനുഷ്യവാസ മേഖലയില്‍ കഴിയാനാണ് പടയപ്പക്ക് കൂടുതല്‍ ഇഷ്ടം. കാട്ടിലേക്ക് പോയാലും ഞാന്‍ ഇവിടെതന്നെയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാന്‍ കക്ഷി കാടിറങ്ങി ഇടക്കിടക്ക് നാട്ടിലേക്ക് എത്താറുണ്ട്. ആദ്യകാലങ്ങളില്‍ വാഹനങ്ങളും ട്രാക്ടറുകളും പടയപ്പക്ക് ഭയമായിരുന്നു എങ്കിലും ഇപ്പോള്‍ അതെല്ലാം ശീലമായി. കൊവിഡിന്റെ ലോക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന പടയപ്പ മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും തിരിച്ച് കാട്ടിലേക്ക് പോകാന്‍ കൂട്ടാക്കുന്നില്ല.
പിന്നെ പടയപ്പ അത്ര ചെറുപ്പമൊന്നുമല്ല. അതുകൊണ്ട് തന്നെ കാട്ടില്‍ പോയി ആഹാരം കണ്ടെത്താനും പടയപ്പക്ക് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ജനവാസമേഖലയില്‍ ഇറങ്ങി അധികം ശല്യമൊന്നും ഉണ്ടാക്കാതെ വല്ലതും കഴിച്ച് ജീവിക്കുകയാണ് ഈ ആന.
"
പൊതുവെ ശാന്തശീലമുള്ള പടയപ്പ കഴിഞ്ഞ ഫെബ്രുവരി മുതലാണ് ആളുകളെ ഓടിക്കാനും വാഹനങ്ങളെ തടഞ്ഞു നിര്‍ത്താനും തുടങ്ങിയത്. ഇതിന് കാരണം കാട്ടില്‍ നിന്ന് ഇറങ്ങിയ ഒരു ഒറ്റയാനുമായുള്ള മല്‍പിടിത്തമാണ്. അതിനുശേഷം പടയപ്പയുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരിക്കല്‍ കാട്ടില്‍ നിന്ന് ഇറങ്ങിയ പടയപ്പയുടെ ശരീരത്തില്‍ മുറിവുകള്‍ കാണ്ടിരുന്നു.
എന്നാല്‍ ആ സമയത്ത് പ്രദേശവാസികള്‍ അവനെ ശല്യം ചെയ്യാതെ തങ്ങളാല്‍ കഴിയുന്ന ഭക്ഷണം അവന് നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്നാറിലേക്ക് പോയിരുന്ന ചില വിനോദ സഞ്ചാരികള്‍ പടയപ്പയോടൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പ്രകോപിതനാവുകയും ഒരു കട തകര്‍ക്കുകയും ചെയ്തു. മാത്രമല്ല നാട്ടുകാരുടെ വിഷമം കണ്ടപ്പോള്‍ തന്റെ തെറ്റ് മനസിലാക്കിയ പടയപ്പ അപ്പോള്‍ തന്നെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കാടുകയറുകയും ചെയ്തു.
മൂന്നാറിലെ തമിഴ് തൊഴിലാളികളാണ് ആനക്ക് 'പടയപ്പ'യെന്ന ഓമനപ്പേര് നല്‍കിയത്. സ്വന്തം വീട്ടില്‍ ഒരു മൃഗത്തെ വളര്‍ത്തുമ്പോള്‍ നല്‍കുന്ന അതേ പരിഗണന തന്നെയാണ് അവര്‍ പടയപ്പക്കും നല്‍കുന്നത്.
വീഡിയോ കാണാം:
"
https://www.facebook.com/Malayalivartha


























