ചക്രവാതചുഴി ... കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത... ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം , മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ചക്രവാതചുഴി ... കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത... ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം , മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ .
നാളെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കും. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാ
ണ് അധികൃതരുടെ നിര്‍ദേശം . ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിന് കൂടുതല്‍ സാദ്ധ്യത.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ആന്‍ഡമാന്‍ കടലിലും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അതേസമയം കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനമുണ്ടായി. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി 11.41നായിരുന്നു ഭൂചലനം ഉണ്ടായത്. വൈകിട്ട് ജില്ലയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയായിരുന്നു.
നാട്ടുകാര്‍ നപറയുന്നത് പ്രദേശത്ത് വലിയ ശബ്ദം കേട്ടുവെന്നാണ് . 20, 40 സെക്കന്‍ഡ് വരെ പ്രകമ്പനമുണ്ടായി . ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
വൈകിട്ടോടെ ജില്ലയുടെ വിവിധയിടങ്ങളില്‍ മഴ പെയ്തിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ആളുകള്‍ക്ക് ആപത്തോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
"
https://www.facebook.com/Malayalivartha


























