രണ്ടരവര്‍ഷം മുമ്പായിരുന്നു വിവാഹം... കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സജു മസ്‌കറ്റിലേക്കുപോയി.. വരുമ്പോള്‍ പിഞ്ചുകവിളില്‍ നല്‍കാന്‍ ഒരായിരം ഉമ്മയും കൈനിറയെ സമ്മാനങ്ങളും സൂക്ഷിച്ചുവെച്ചു.. പക്ഷേ... പിഞ്ചോമനയുടെ മുഖം അച്ഛന്‍ സജു ചെറിയാന്‍ നേരിട്ടൊരിക്കല്‍ പോലും കണ്ടിട്ടില്ല.. അതിനുമുമ്പ് അമ്മ, കുഞ്ഞുമായി ലോകത്തുനിന്ന് പറന്നകന്നു.. എന്തിന് ഒന്നുമറിയാത്ത ആ കുഞ്ഞിനെയും കൊന്നു.. കൊഞ്ചിച്ചും താലോലിച്ചും കൊതിതീരുംമുമ്പേ പിഞ്ചോമനയെ നഷ്ടപ്പെട്ട ദുഃഖത്തിൽ ഐത്തല ചുവന്നപ്ലാക്കല്‍ തടത്തില്‍ കുടുംബാംഗങ്ങള്‍...

ദിവസങ്ങൾക്ക് മുൻപാണ് റാന്നിയിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നി ഐത്തല മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ(21), മകള്‍ എല്‍ഹാന(ഒന്നര)എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അകത്തുനിന്ന് അടച്ചുപൂട്ടിയ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ആര്ക്കുമറിയില്ല ഇത് എങ്ങനെ എന്തിന് സംഭവിച്ചു എന്നുള്ളത്. അതുകൊണ്ട് തന്നെ ദുരൂഹതയും വിട്ടൊഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ നാടിനെ ഞെട്ടിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. അമ്മയെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തീപ്പൊള്ളലേറ്റാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചതായി റാന്നി ഇന്‍സ്‌പെക്ടര്‍ എം.ആര്‍.സുരേഷ് പറഞ്ഞു. ഇരുവര്‍ക്കും 95 ശതമാനം പെള്ളലേറ്റിരുന്നു. എന്നാല്‍, എന്തിന് ആത്മഹത്യ ചെയ്തുവെന്ന് വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. ഇതേപ്പറ്റി അന്വേഷിച്ചുവരുകയാണ്. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ചൊവ്വാഴ്ച രാവിലെ റാന്നി തഹസില്‍ദാര്‍ കെ.നവീന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മഹാജന്‍, റാന്നി ഡിവൈ.എസ്.പി. മാത്യു ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദ്ഗ്ധരും ഫോറന്‍സിക് വിഭാഗവുമെത്തി തെളിവുകള്‍ ശേഖരിച്ചു.
വിദേശത്തായിരുന്ന സജു ചെറിയാന്‍ ചൊവ്വാഴ്ച രാത്രിയില്‍ നാട്ടിലെത്തി. റിന്‍സയും കുഞ്ഞും മാത്രമായിരുന്നു വീട്ടില്‍ താമസം. തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളാണിവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അവസാനനിമിഷവും എല്‍ഹാനയുടെ കൊഞ്ചലും കുസൃതിയും സജി ദിവസവും ഫോണില്‍ മണിക്കൂറുകളോളം കണ്ടിരുന്നു. അവളുറങ്ങുന്നതും ഉണരുന്നതുമെല്ലാം ആ അച്ഛന്‍ മസ്‌കറ്റിലിരുന്ന് ഫോണിലൂടെയറിഞ്ഞു. വരുമ്പോള്‍ പിഞ്ചുകവിളില്‍ നല്‍കാന്‍ ഒരായിരം ഉമ്മയും കൈനിറയെ സമ്മാനങ്ങളും സൂക്ഷിച്ചുവെച്ചു. പക്ഷേ... പിഞ്ചോമനയുടെ മുഖം അച്ഛന്‍ സജു ചെറിയാന്‍ നേരിട്ടൊരിക്കല്‍ പോലും കണ്ടിട്ടില്ല. അതിനുമുമ്പ് അമ്മ, കുഞ്ഞുമായി ലോകത്തുനിന്ന് പറന്നകന്നു.
എന്തിന് ഒന്നുമറിയാത്ത ആ കുഞ്ഞിനെയും കൊന്നു. കൊഞ്ചിച്ചും താലോലിച്ചും കൊതിതീരുംമുമ്പേ പിഞ്ചോമനയെ നഷ്ടപ്പെട്ട ദുഃഖത്തിൽ ഐത്തല ചുവന്നപ്ലാക്കല്‍ തടത്തില്‍ കുടുംബാംഗങ്ങള്‍. ദിവസവും പലതവണ ഓടിയെത്തി വാരിപ്പുണര്‍ന്ന്, കൊഞ്ചിച്ച് മടങ്ങാറുള്ള ഇവര്‍ക്ക് പ്രിയങ്കരിയായിരുന്ന എല്‍ഹാനയുടെ വേര്‍പാട് താങ്ങാനാകുന്നില്ല. ഇവരുടെ വീടിനോട് ചേര്‍ന്നാണ് സജു ചെറിയാന്റെ മൂന്ന് സഹോദരങ്ങളുടെ വീടുകളും. ഒരു വീടുപോലെയാണിവര്‍ കഴിഞ്ഞിരുന്നത്. റിന്‍സയും കുഞ്ഞും മാത്രമായിരുന്നു വീട്ടില്‍ താമസം. എന്നാല്‍, എപ്പോഴും സഹായത്തിനായി ഇവരെല്ലാമുണ്ടായിരുന്നു. ഈ വീടുകളിലെല്ലാമായി പിഞ്ചുകുട്ടിയായി എല്‍ഹാന മാത്രമാണുണ്ടായിരുന്നത്. എല്ലാവരും കുഞ്ഞിനെ ഏറെ താലോലിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്കൊന്നും ദുഃഖം അടക്കാനാകുന്നില്ല. അമ്മയുടെയും മകളുടെയും ശരീരങ്ങളില്‍ 95 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു. കുഞ്ഞിന്റെ ശരിയായ മുഖം ഒന്നുകാണാന്‍പോലും അച്ഛന് കഴിയാതെ പോയി. രണ്ടരവര്‍ഷം മുമ്പായിരുന്നു സജുവിന്റെയും റിന്‍സയുടെയും വിവാഹം. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സജു മസ്‌കറ്റിലേക്കുപോയി. തിരിച്ചെത്തിയപ്പോഴേക്കും എല്ലാം നഷ്ടമായി.
https://www.facebook.com/Malayalivartha


























