മാനസികസംഘർഷം പ്രേതബാധയാക്കി മാറ്റി എത്തിച്ചത് മന്ത്രവാദിയുടെ അടുത്ത്; അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത! കയ്യിൽ ഏറെ നേരെ കർപ്പൂരം കത്തിച്ച് ട്രാൻസ് വുമണിന്റെ കൈ വെള്ളയിൽ ഗുരുതരമായി പൊള്ളലേൽപിച്ച് പങ്കാളിയായ ട്രാൻസ് വുമൺ

അന്ധവിശ്വാസത്തിന്റെ പേരിൽ നിരവധിപേരുടെ ജീവനാണ് നഷ്ടമായിട്ടുള്ളത്. അത്തരത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നുകഴിഞ്ഞു. പലരെയും പറഞ്ഞുപറ്റിച്ച് പീഡനവും കൊലപ്പെടുത്തിയുമാണ് ചിലർ മന്ത്രവാദങ്ങൾ നടത്തുന്നത്. കേരളത്തിലും അത്തരത്തിൽ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത. ട്രാൻസ് വുമണിന്റെ കൈയിൽ പങ്കാളിയായ ട്രാൻസ് വുമൺ തന്നെ കർപ്പൂരം കത്തിച്ച് പൊള്ളലേൽപിക്കുകയായിരുന്നു.
കൊച്ചി മരോട്ടിച്ചുവട്ടിൽ മൂന്നു മാസം മുമ്പ് നടന്ന സംഭവത്തിലാണ് ട്രാൻസ് വുമൺ പോലീസിൽ പരാതി നൽകിയിരുന്നത്. പ്രേത ബാധയൊഴിക്കാനെന്ന പേരിലാണ് പങ്കാളിയായിരുന്ന അർപ്പിത എന്ന ട്രാൻസ് വുമൺ കൈവെള്ളയിൽ കർപ്പൂരം കത്തിച്ച് പിടിച്ചതെന്ന് പരാതിയിൽ ചൂണ്ടികാണിക്കുകയുണ്ടായി. ഹോർമോൺ ചികിത്സയുടെ ഭാഗമായി തന്നെ ഇവർക്ക് കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു.
എന്നാൽ ഇത് ബാധ കൂടിയതാണെന്ന് ആരോപിച്ചുകൊണ്ട് ചില ട്രാൻസ് വുമണുകൾ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രവാദം എന്ന പേരിൽ ഇത്തരത്തിൽ കണ്ണില്ലാ ക്രൂരത ചെയ്തത്. ഏറെ നേരെ കർപ്പൂരം കത്തിച്ച് പിടിച്ചതിനെ തുടർന്ന് ട്രാൻസ് വുമണിന്റെ കൈ വെള്ളയിൽ ഗുരുതരമായി പൊള്ളലേൽക്കുകയുണ്ടായി.
ഇതിനുപിന്നാലെആശുപത്രിയിൽ പോയാൽ കേസാകുമെന്നതിനാൽ പ്രതിയായ ട്രാൻസ് വുമൺ തന്നെയാണ് പൊള്ളലിനുള്ള മരുന്നു വാങ്ങി നൽകിയത്. എന്നാൽ മുറിവ് ഭേദമാകാതെ വന്നതോടെ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. സ്വയം പൊള്ളലേൽപിച്ചതാണെന്നാണ് ഇവർ ആശുപത്രി അധികൃതരെ അറിയിച്ചത്.
പിന്നീട് പങ്കാളയായ ട്രാൻസ് വുമണുമായി അകൽച്ചയിലായതോടെയാണ് ഇവർ പരാതിയുമായി പോലീസ് സ്‌റ്റേഷനിലേക്ക് എത്താൻ തീരുമാനിച്ചത്. ഇത്തരത്തിൽ ഭയം മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് അവർ പോലീസിനോട് വ്യക്തമാക്കുകയുണ്ടായി. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























