പുടിന്റെ ഭാര്യക്ക് കൂച്ചുവിലങ്ങ്... യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം പ്രവചിച്ച തീപ്പൊരി രാഷ്ട്രീയ നേതാവ് അന്തരിച്ചു; യുദ്ധം മതിയാക്കാന്‍ മാര്‍പ്പാപ്പയുടെ കേണപേക്ഷ; യുക്രെയ്ന്‍ പതാകയില്‍ മാര്‍പാപ്പ ചുംബിച്ചത് റഷ്യയ്ക്ക് ഇരുട്ടടി; പുട്ടിന്റെ മക്കള്‍ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ യുഎസ് ഉപരോധം; ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് തടഞ്ഞു

വാളെടുത്തവന്‍ വാളാലേ എന്ന് കേട്ടിട്ടില്ലേ അതുപോലെയാണ് റഷ്യയുടെ അവസ്ഥ. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം പ്രവചിച്ച തീപ്പൊരി രാഷ്ട്രീയ നേതാവ് വ്‌ലാഡിമിര്‍ ഷിറിനോവ്‌സ്‌കി (75) അന്തരിച്ചു. ആകെ 8 ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായി അവകാശപ്പെട്ടിരുന്ന ഇദ്ദേഹം കോവിഡ് ബാധിതനായി ആഴ്ചകളോളം ചികിത്സയിലായിരുന്നു. തീവ്ര ദേശീയതയ്ക്കും വിവാദങ്ങള്‍ക്കും കുപ്രസിദ്ധനായിരുന്നു.
അതേസമയം റഷ്യയ്ക്ക്‌മേല്‍ വീണ്ടും അമേരിക്ക രംഗത്തെത്തി. റഷ്യയുടെ പ്രധാന പൊതുസ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മക്കളായ മറിയ വോറൊന്റസോവ, കാതറീന ടിഖോനോവ എന്നിവര്‍ക്കും മുന്‍ ഭാര്യ ലിയൂഡ്മില ഷ്‌ക്രിബനേവയ്ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇത് കൂടാതെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവിന്റെ മകള്‍, ഭാര്യ, മുന്‍ പ്രധാനമന്ത്രിമാരായ ദിമിത്രി മെദ്‌വെദേവ്, മിഖായില്‍ മിസ്ഹസ്റ്റിന്‍ എന്നിവരെയും വിലക്ക് പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തി.
അതേസമയം സര്‍വാദരണീയനായ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയ്‌ക്കെതിരെ രംഗത്തെത്തിയത് റഷ്യയ്ക്ക് വലിയ ഇരുട്ടടിയായി. ഇത് റഷ്യയുടെ പതനത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. യുക്രെയ്ന്‍ പട്ടണമായ ബുച്ചയിലെ കൂട്ടക്കൊലയില്‍ മനംനൊന്താണ് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയത്.
കൂട്ടക്കൊലയില്‍ ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. ഇറ്റലിയിലുള്ള യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്കൊപ്പം, വത്തിക്കാനിലെ പ്രതിവാര പ്രാര്‍ഥനാ സംഗമത്തിലാണ് മാര്‍പാപ്പ സമാധാനത്തിന് ആഹ്വാനം ചെയ്തത്. കൂട്ടക്കുരുതി നടന്ന ബുച്ചയില്‍നിന്നു കൊണ്ടുവന്ന യുക്രെയ്ന്‍ പതാക എല്ലാവരെയും കാണിച്ചുകൊണ്ടാണ് മാര്‍പാപ്പ പ്രസംഗിച്ചത്. വരകളും എഴുത്തുമുള്ള, ചെളിപുരണ്ടു പതാകയില്‍ ചുംബിച്ച അദ്ദേഹം യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
മാര്‍പ്പാപ്പയുടെ ഈ പ്രവര്‍ത്തി ലോകമെമ്പാടുമുള്ള വിശ്വാസികളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. റഷ്യ യുദ്ധം നിര്‍ത്തണമെന്ന് പല ലോകരാഷ്ട്രങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബുച്ചയില്‍ നടന്നത് വംശഹത്യയില്‍ കുറഞ്ഞൊന്നുമല്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഇതിനിടെ, റഷ്യന്‍ അനുകൂല യുക്രെയ്ന്‍ മേഖലയായ ലുഹാന്‍സ്‌കില്‍നിന്ന് ജനങ്ങള്‍ കഴിവതും വേഗത്തില്‍ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
അതിനിടെ ഐക്യരാഷ്ട്ര സംഘടന പൊതുസഭയില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് റഷ്യയെ പുറത്താക്കുന്നതു സംബന്ധിച്ച് ഇന്ന് വോട്ടെടുപ്പ് നടക്കും. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ക്കുള്ള പടിഞ്ഞാറന്‍ നടപടികള്‍ പുരോഗമിക്കുന്നെങ്കിലും യൂറോപ്യന്‍ കമ്മിഷന്‍ മുന്നോട്ടുവച്ച കല്‍ക്കരി ഇറക്കുമതി നിരോധന നിര്‍ദേശത്തിന് അംഗരാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടില്ല. ഇതുവരെ 42 ലക്ഷം പേര്‍ യുക്രെയ്ന്‍ വിട്ട് മറ്റു രാജ്യങ്ങളില്‍ അഭയം തേടിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു.
അതിനിടെ അമേരിക്ക ഉപരോധം ശക്തമാക്കിയതും റഷ്യയ്ക്ക് വലിയ തിരിച്ചടിയായി. യുക്രെയ്ന്‍ യുദ്ധത്തില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന് സഹായം നല്‍കിയതിനെ തുടര്‍ന്നാണ് കുടുംബത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. പുട്ടിന്റെ സ്വത്തുവകകള്‍ കുടുംബാംഗങ്ങളില്‍ പലരുടെയും പേരില്‍ ഒളിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ കൂടാതെ റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ എസ്‌ബെര്‍ ബാങ്ക്, ആല്‍ഫാ ബാങ്ക് എന്നിവയില്‍ യുഎസ് പൗരന്മാര്‍ നിക്ഷേപിക്കുന്നതും നിരോധിച്ചു. റഷ്യയിലെ പ്രധാന വ്യവസായങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha