തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും... തട്ടകത്തിൽ രാമൻപിള്ളയുടെ കളിയിറക്കി തുടങ്ങി! ആദ്യ നറുക്ക് ബൈജു പൗലോസിന്.. ഇനി അഞ്ചുദിവസങ്ങൾ മാത്രം, വക്കീലിന്റെ ശക്തി.. ഊറി ചിരിച്ച് ദിലീപ്!

തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എം വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി അറിയിച്ചിരിക്കുകയാണ് . കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. ദിലീപിന്‍റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചപ്പോഴാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോടതി ജീവനക്കാര്‍ വഴിയാണോ വിവരങ്ങള്‍ ചോര്‍ന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ബൈജു പൌലോസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്നു. ഈ സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്. ഈ മാസം 12നാണ് കേസ് പരിഗണിക്കുക.
അതേസമയം കഴിഞ്ഞ ദിവസം അതിജീവിത ബാർ കൗൺസിലിൽ നേരിട്ടെത്തി ദിലീപിന്റെ അഭിഭാഷകർക്കെതിരെ പരാതി നൽകുകയായിരുന്നു. ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് അതിജീവിതിയായ നടിയുടെ ആവശ്യം. അഭിഭാഷകനെതിരെ പൊലീസ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു നടിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്. ദിലീപിന് അനുകൂലമായി തെളിവ് നശിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചു. കൂടാതെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിന് തെളിവുകളുണ്ട്.
പ്രതിക്ക് നിയമപരമായ സഹായം നല്‍കുക എന്നതിനും അപ്പുറത്തുള്ള കാര്യമാണ് അഭിഭാഷകന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതുകൊണ്ട് തന്നെ അദ്ദഹേത്തിനെതിരെ നടപടി വേണമെന്നായിരുന്നു അതിജീവിത പരാതിയിലൂടെ ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ് മേനോന്‍ എന്നിവർക്കെതിരെയാണ് പരാതി. നേരത്തേ നൽകിയ പരാതിയിലെ തെറ്റുകൾ തിരുത്തി പരാതി വീണ്ടും സമർപ്പിക്കുകയായിരുന്നു. കേസിലെ ഇരുപതോളം സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലുണ്ടെന്ന ഗുരുതരമായ ആരോപണവും നടി ഉയർത്തിയിരുന്നു. നേരത്തെ, ഇ-മെയില്‍ മുഖാന്തിരം അയച്ച പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും നിയമപ്രകാരം നേരിട്ടെത്തി ഫീസടച്ച് പരാതി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞ ദിവസം നടി കൊച്ചിയിലെ ബാര്‍ കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് അതിജീവിതയുടെ പരാതിയില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കുമെന്ന് വ്യക്തമാക്കി ബാര്‍ കൗണ്‍സില്‍
'അഡ്വ.രാമന്‍ പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും. ഇവരോട് വിശദീകരണം ചോദിക്കും. അഭിഭാഷകരുടെ വിശദീകരണം അതിജീവിതയ്ക്ക് കൈമാറും. അതിന്മേല്‍ അതിജീവിതയ്ക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കും,ശേഷം ബാര്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചയ്ക്കൊടുവില്‍ നടപടിയെടുക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പരാതിയില്‍ അഭിഭാഷകനെതിരെ നടപടിയുണ്ടായേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























