വ്യാജ വിലക്കരാര്‍ ചമച്ച് വസ്തു ജപ്തി ചെയ്ത കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല... നിര്‍മ്മാണ കരാറുകാരന്റെ മുദ്രപത്രങ്ങള്‍ ജീവനക്കാര്‍ മോഷ്ടിച്ചെടുത്ത് കരാറുകാരന്റെ മരണശേഷം 64 ലക്ഷം രൂപ വില സമ്മതിച്ച് 25 ലക്ഷം അസ്വാന്‍സ് കൊടുത്തെന്നും കാണിച്ച് വ്യാജ രേഖ ചമച്ച് കേസ് ഫയല്‍ ചെയ്ത് വസ്തു ജപ്തി ചെയ്‌തെതെന്നാണ് കേസ്, ആരോപണം ഗൗരവമേറിയതെന്ന് കോടതി

കെട്ടിട നിര്‍മ്മാണ കരാറുകാരന്റെ മുദ്രപത്രങ്ങള്‍ ജീവനക്കാര്‍ മോഷ്ടിച്ചെടുത്ത് വ്യാജ വിലക്കരാര്‍ ചമച്ച് വസ്തു ജപ്തി ചെയ്ത കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല.
തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് മലയിന്‍കീഴ് പോലീസ് അന്വേഷിക്കുന്ന കേസിലെ നാലു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമേറിയതാണ്.
ആരോപണത്തിന് പ്രഥമദൃഷ്ട്യാ അടിസ്ഥാനമുണ്ട്. പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നും വിലയിരുത്തിയാണ് ജഡ്ജി കെ.എന്‍. അജിത്കുമാര്‍ ജാമ്യം നിരസിച്ചത്.
കെട്ടിട നിര്‍മ്മാണ കരാറുകാരനായ ഗോപകുമാറിന്റെ ഓഫീസില്‍ സൂക്ഷീച്ചിരുന്ന മുദ്ര പത്രങ്ങള്‍ ജീവനക്കാര്‍ മോഷ്ടിച്ചെടുത്ത് കരാറുകാരന്റെ മരണശേഷം കരാറുകാരന്റെ വസ്തു 64 ലക്ഷം രൂപ വില സമ്മതിച്ച് 25 ലക്ഷം അസ്വാന്‍സ് കൊടുത്തെന്നും കാണിച്ച് വ്യാജ രേഖ ചമച്ച് കേസ് ഫയല്‍ ചെയ്ത് വസ്തു ജപ്തി ചെയ്‌തെതെന്നാണ് കേസ്.
വിളപ്പില്‍ശാല സ്വദേശികളും കരാര്‍ കമ്പനി ജീവനക്കാരുമായ ജീ. ആര്‍. നീതു (27) , ഭര്‍ത്താവ് പ്രവീണ്‍ (34) , വ്യാജ വില്‍പന കരാര്‍ സാക്ഷികളും വിളപ്പില്‍ശാല സ്വദേശികളുമായ രാഹുല്‍ (29) , വിജയന്‍ (57) എന്നീ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍ക്കാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
"
https://www.facebook.com/Malayalivartha