ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി നാശം; വീടുകളുടെ മേൽക്കൂര പറന്ന് മാറി; ഗതാഗതം സ്തംഭിച്ചു; മരങ്ങൾ കടപുഴകി വീണു; ആളിക്കത്തി തെങ്ങുകൾ; സംസ്ഥാനത്ത് കനത്ത മഴയിൽ 14 കോടി രൂപയുടെ നാശ നഷ്ടം

സംസ്ഥാനത്ത് വേനൽ മഴ തകൃതിയായി പെയ്തിറങ്ങുകയാണ്. വേനൽ മഴയുടെ ഭാഗമായി നാശനഷ്ടങ്ങളും പലയിടങ്ങളിലും സംഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി നാശം സംഭവിച്ചു. വീടുകളുടെ മേൽക്കൂര പറന്ന് മാറി . ശക്തായ ഇടിമിന്നലിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു . പല നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ഗതാഗതം സ്തംഭിച്ചു. മരങ്ങൾ കടപുഴകി വീണു. മഴയിൽ 14 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായെന്നാണ് കണക്ക്. പാലക്കാട് നിന്നും നടുക്കുന്ന ഒരു വിവരം പുറത്തു വരികയാണ്. പാലക്കാട് തെങ്ങിന് തീ പിടിച്ചിരിക്കുകയാണ്. ഇടിമിന്നലിലാണ് ഇങ്ങനെ സംഭവിച്ചത്. തൊടുപുഴയിലും പാലക്കാടുമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.
ശക്തമായ മിന്നലിൽ തെങ്ങിന്റെ ഏറ്റവും മുകൾഭാഗത്ത് തീ പിടിച്ചു. തൊടുപുഴ കോലാനി ബൈപാസിലെ പമ്പിനോട് ചേർന്ന സ്ഥലത്തെ തെങ്ങിനായിരുന്നു തീപിടിച്ചത്. ഇവിടെ തീയണച്ചത് ഫയർഫോഴ്‌സാണ്. പമ്പിനോട് ചേർന്ന സ്ഥലമായതിനാൽ ആളുകൾ ഭയന്നു. ദൈൈവം ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായി പോയത്.
മിന്നലിന്റെ ആഘാതത്തിൽ പാലക്കാട് കപ്പൂർ ചേക്കോട്ടിലും തെങ്ങിൽ തീ പിടിച്ചു .തീപിടിച്ചത് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിലിന്റെ പറമ്പിലെ തെങ്ങിനായിരുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പട്ടാമ്പി മേഖലയിൽ കിട്ടിയിരുന്നു. മഴക്കിടയിലായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത് . കൂടാതെ കാറ്റും മിന്നലും പലയിടങ്ങളിലും നാശം വിതച്ചു. എന്നാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. .
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും അറിയിച്ചിരിക്കുകയാണ്. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ-മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടിലിൽ ന്യൂനമർദമായി മാറുവാൻ സാധ്യതയുണ്ട് . ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി. എന്നാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha