ആക്സിഡന്റ് സംഭവിച്ച് മുതുക് ചതഞ്ഞു പോയി; ഓപ്പേറഷന് വിധേയനായ ശേഷം തിരിഞ്ഞു നോക്കാൻ ആരുമില്ല; വാഹനപകടത്തിൽ പരുക്ക് പറ്റിയതിനാൽ നടക്കാനോ ജോലി ചെയ്യാനോ കഴിയുന്നില്ല; അഞ്ചു മാസമായി എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ അഭയം തേടി തിരുവനന്തപുരം സ്വദേശി; സുമനസുകളുടെ സഹായം കിട്ടുമെന്ന പ്രതീക്ഷയോടെ കണ്ണും നട്ട് അനിൽ കുമാർ

വാഹനപകടത്തിൽ കാര്യമായ പരുക്ക് പറ്റിയതിനെ തുടർന്ന് നടക്കാനോ ജോലി ചെയ്യാനോ കഴിയാതെ എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ അഭയം തേടിയിരിക്കുകയാണ്. അഞ്ചു മാസമായി ഇവിടെ കിടക്കുകയാണ് ഇദ്ദേഹം. തിരുവനന്തപുരം സ്വദേശിയായ അനിൽ കുമാർ എന്ന 55 ക്കാരൻ. വാഹനാപകടത്തെ തുടർന്ന് ഇദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തുടർ ചികിത്സയ്ക്ക് പണമില്ലാത്തത് കൊണ്ടും സഹായിക്കാൻ കൂടെ ആരും ഇല്ലാത്തത് കൊണ്ടും ഇദ്ദേഹം കഴിഞ്ഞ അഞ്ച് മാസമായി എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ കിടക്കുകയാണ്. കഴിഞ്ഞ അഞ്ചുമാസമായി മറ്റുള്ളവരുടെ സഹായത്തിലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് ഇദ്ദേഹം പറയുന്നു. ആരെങ്കിലുമൊക്കെ സഹായിച്ചാൽ മാത്രമേ ഇദ്ദേഹത്തിന് ഇനി നടക്കാനോ ജോലി ചെയ്യാനോ കഴിയുകയുള്ളു.
വേണ്ടപ്പെട്ടവർ അപകട ഘട്ടത്തിൽ ഇദ്ദേഹത്തെ തിരിഞ്ഞു പോലും നോക്കുന്നില്ല. ബസ് സ്റ്റാൻഡിൽ എത്തുന്നവരുടെ സഹായം മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. മറ്റുള്ളവരുടെ സഹായത്തിൽ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.ഒരു ഓപ്പേറേഷൻ കഴിഞ്ഞതിനു ശേഷമാണ് ഇവിടെ കിടക്കുന്നത് . തുടർ ചികിൽസയ്ക്ക് പണമില്ല. മറ്റുള്ളവരുടെ സഹായത്താലാണ് മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha