ഓൺലൈനിലൂടെ നൈജീരിയൻ സ്വദേശി തട്ടിയെടുത്തത് 64 ലക്ഷം രൂപ; പരാതിക്കാരിയായ യുവതിയുമായി ബന്ധപ്പെട്ടത് ബ്രിട്ടനിലെ സിറ്റി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന, ഇന്ത്യയിൽ തങ്ങിയിരുന്നത് അനധികൃതമായി, ഇവരിൽ നിന്നും കണ്ടെടുത്തത് എടിഎം കാർഡുകളും, ക്രെഡിറ്റ് കാർഡുകളും, വിവിധ ബാങ്കുകളിലെ ചെക്ക് ബുക്കുകളും, പാസ്സ്‌ബുക്കുകളും അടങ്ങിയ നിരവധി രേഖകൾ... സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിങ്‌സ്‌ലി ജോൺസൻ ചക്വാച്ചയെ കയ്യോടെ പിടികൂടി തിരുവനന്തപുരം റൂറൽ സൈബർ പോലീസ്

വിളപ്പിൽശാല സ്വദേശിനിയിൽ നിന്നും 64 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിങ്‌സ്‌ലി ജോൺസൻ ചക്വാച്ചയെ മുംബൈ, പൂനയിൽ നിന്നും തിരുവനന്തപുരം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ വർക്കിനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി വിദേശ ബാങ്കിൽ നിന്നും ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത ശേഷം ആ തുക ട്രാൻസ്ഫർ ചെയ്യുന്നതിന് ഇൻകം ടാക്സ്, കോർട്ട് അഫിഡവിറ്റ്, ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പരാതിക്കാരിയിൽ നിന്നും 64 ലക്ഷം രൂപ പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് പലപ്പോഴായി ഓൺലൈൻ ട്രാൻസ്ഫർ ചെയ്യിപ്പിച്ച തട്ടിപ്പു നടത്തിയ സംഘത്തിലെ മുഖ്യപ്രതികൾ ഒരാളായിരുന്നു അറസ്റ്റിലായ കിങ്‌സ്‌ലി ജോൺസൻ ചക്വാച്ച.
ഇയ്യാൾ ബ്രിട്ടനിലെ സിറ്റി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇമെയിൽ മുഖേനയും, ഫോൺ മുഖേനയും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുഖേനയും പരാതിക്കാരിയുമായി ബന്ധപ്പെട്ടത്. മുംബൈ പൂനെയിലെ ചിഖലിയിലെ നൈജീരിയന് കോളനിയിൽ നിന്നും പ്രതിയെ സാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷിക്കുന്ന വിവരം മനസിലാക്കിയ പ്രതി തട്ടിപ്പിനുപയോഗിച്ച രേഖകളുമായി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പോലീസ് പിടിയിലായത്.
പ്രതിയിൽ നിന്നും നിരവധി എടിഎം കാർഡുകളും, ക്രെഡിറ്റ് കാർഡുകളും, വിവിധ ബാങ്കുകളിലെ ചെക്ക് ബുക്കുകളും, പാസ്സ്‌ബുക്കുകളും അടങ്ങിയ നിരവധി രേഖകൾ പോലീസ് പിടിച്ചെടുത്തു. ഇയ്യാൾ അനധികൃതമായി ഇന്ത്യയിൽ തങ്ങിയിരുന്നത്. ഈ കേസിലെ മറ്റൊരു പ്രതിയായ മലൈക്ക മാർഷൽ ഫ്രാൻസിസിനെ പൂനെ, ചിഞ്ചുവാഡിൽ നിന്നും കഴിഞ്ഞ മാസം സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയ്യാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരവധി ഫോൺ കോളുകൾ വെരിഫിയ് ചെയ്തു ഒരാഴ്ചയിലേറെയായി മുംബൈ, പൂനെ എന്നിവിടങ്ങളിൽ പോലീസ് സംഘം ക്യാമ്പ് ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
അന്വേഷണത്തിൽ നേരത്തെ അറസ്റ്റിലായ മലൈക്ക മാർഷൽ ഫ്രാൻസിസുമായി ചേർന്ന് നിരവധി ബാങ്ക്കളിൽ വ്യാജ വിലാസങ്ങളിലെടുത്ത അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ തട്ടിപ്പു നടത്തിയതെന്നും തട്ടിയെടുത്ത പണം നൈജീരിയയിലേക്കു കടത്തിയതായാണ് അറിവായിട്ടുള്ളത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ ഗോപിനാഥ് IPS, ADDL SP ബിജുമോൻ, DYSP വിജു കുമാർ എന്നിവരുടെ മേൽ നോട്ടത്തിൽ തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രതീഷ് ജി എസ്, സബ് ഇൻസ്‌പെക്ടർ ഷംഷാദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അദീൻ അശോക്, വിമൽ കുമാർ, ശ്യാം കുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha