സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ്; നടക്കാൻ പോകുന്നത് ദേശീയ പ്രാധാന്യമുള്ള സെമിനാറാണ്; സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു; നിലപാട് വ്യക്തമാക്കി കെ വി തോമസ്; കോൺഗ്രസിന് തിരിച്ചടി

സിപിഎം പാർട്ടി കോൺഗ്രസിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. സെമിനാറുകളും സമ്മേളനങ്ങളുമായി സംഭവം പൊടിപൊടിക്കുകയാണ്. എന്നാൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ സിപിഎം ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുക്കാൻ അദ്ദേഹം എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ന് ഒരു തീരുമാനം ഉണ്ടായിരിക്കുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ് പറഞ്ഞു.
‘മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മാർച്ചിൽ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞതെന്നും കെ വി തോമസ് പറഞ്ഞു . നടക്കാൻ പോകുന്നത് ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് . സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയൊക്കെ പറയാമോ’ എന്നായിരുന്നു പാർട്ടിയിൽ നിന്നു പുറത്തുപോകാൻ മനസ്സുണ്ടെങ്കിലേ തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂ എന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് ‘ അദ്ദേഹത്തിന്റെ പ്രതികരണം. കെ.വി.തോമസ് കോൺഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്നും പാർട്ടി അച്ചടക്കത്തിന്റെ ഫ്രെയിമിൽ നിൽക്കുന്ന നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗുരുവായൂരിൽ പറഞ്ഞു.
എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും അറിയിക്കുകയും ചെയ്തു . അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും അത്യന്താപേക്ഷിതമായിരുന്നു.
ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്നുണ്ടല്ലോ. അതുകൊണ്ട് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസ് സ്വീകരിക്കുന്ന നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിൽ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ വിഷയത്തിൽ പറഞ്ഞ കാര്യം വളരെ ശ്രദ്ധേയമാണ്. സി.പി.എം സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസാണ് തീരുമാനിച്ചത്. അവരുമായി സഹകരിക്കേണ്ടതില്ലെന്നതാണ് നിലപാട്. പ്രത്യേകിച്ചും കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍. ഞങ്ങളുടെ എത്ര പേരെയാണ് അവർ കൊലചെയ്തത്. എത്ര പേരുടെ രക്തം വീണ് കിടക്കുന്ന മണ്ണാണ് കണ്ണൂര്‍. ഞങ്ങള്‍ക്ക് അതിന് പറ്റുന്നില്ല.
അത്രയൊക്കെ വിശാല മനസേ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനൂള്ളൂ എന്ന് കരുതിയാല്‍ മതി. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ് കിടക്കുന്ന മണ്ണില്‍ പോയി സി.പി.എം നേതാക്കളുമായി കൈ കൊടുക്കാന്‍ മനസില്ലാത്ത നേതൃത്വമാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. ഇടുങ്ങിയ ചിന്താഗതിയാണ് ഇക്കാര്യത്തിലെന്ന് ചിന്തിച്ചാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. അതാണ് കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസെന്നും വി ഡി സതീശൻ പറഞ്ഞു.
കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വത്തിൽ കെ വി തോമസിന് പഴയതുപോലെ അത്ര ആക്റ്റിവല്ല . കെ സുധാകരനും വിഡി സതീശനും ഉൾപ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം അകൽച്ചയിലാണ് ഇപ്പോൾ . ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴയപ്പെട്ടു. തോമസിന്‍റെ മുന്നോട്ടുളള രാഷ്ടീയ ഭാവി പരുങ്ങലിലാണ്.
ഈ ഘട്ടത്തിൽ മുതിർന്ന നേതാവായ തോമസിനെ പാർട്ടി കോൺഗ്രസ് വേദിയിലെത്തിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസിന് അത് വമ്പൻ തിരിച്ചടിയായി തന്നെ മാറുമെന്ന കാര്യത്തിൽ സംശയമില്ല. എഐസിസി വിലക്കു ലംഘിച്ച് കെ വി തോമസ് വരികയാണെങ്കിൽ സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകുമെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെ വി തോമസ് സിപിഎമ്മിലേക്ക് വരുന്നെന്ന അഭ്യൂഹം ശക്തമാകുകയാണ്. ഈ അഭ്യൂഹത്തിന് കൂടുതൽ ശക്തി നല്കാൻ ഈ പ്രചാരണം വഴി നടക്കുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടൽ .
https://www.facebook.com/Malayalivartha