Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

ഭരണപരമായ കാര്യങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം... ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം പുറത്തായതോടെ ന്യായീകരണവുമായി ആരോഗ്യവകുപ്പ് രംഗത്ത്

07 APRIL 2022 02:34 PM IST
മലയാളി വാര്‍ത്ത

ഭരണപരമായ കാര്യങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം...ആരോഗ്യത്തില്‍ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ചീഫ്സെക്രട്ടറിയുടെ വിമര്‍ശനമെന്ന് വിലയിരുത്തല്‍ ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം പുറത്തായതോടെ ന്യായീകരണവുമായി ആരോഗ്യവകുപ്പ് രംഗത്ത്


ഭരണപരമായ കാര്യങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം. ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് വിമര്‍ശനം. കോടതിയിലെ കേസുകള്‍, സ്ഥലംമാറ്റം, അച്ചടക്ക നടപടികള്‍, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം എന്നിവയിലടക്കം വീഴ്ചയുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം.

 



കോടതിയില്‍ കെട്ടിക്കിടക്കുന്ന മുപ്പതിലേറെ വര്‍ഷത്തെ പഴക്കമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് മേലുള്ള കേസുകള്‍, വിധി വന്നിട്ടും നടപ്പാക്കാതെ ക്ഷണിച്ചുവരുത്തിയ കോടതിയലക്ഷ്യ കേസുകള്‍, കൃത്യമായി നോക്കാത്തതിനാല്‍ കോടതിയില്‍ സര്‍ക്കാര്‍ കേസ് തോറ്റ് നല്‍കേണ്ടി വരുന്ന ഭീമന്‍ നഷ്ടപരിഹാരംതുടങ്ങി എല്ലാറ്റിനും ചീഫ് സെക്രട്ടറി ഉത്തരം പറയേണ്ടി വരുന്നതോടെയാണ് സംസ്ഥാനതല യോഗത്തില്‍ ചീഫ് സെക്രട്ടറി ഇക്കാര്യം വകുപ്പിനെ അറിയിച്ചത്.


കാര്യങ്ങള്‍ അക്കമിട്ട് നിരത്തി ആരോഗ്യസെക്രട്ടറി കത്ത് നല്‍കി. മോശം പ്രകടനമെന്ന യോഗത്തിലുണ്ടായ പരാമര്‍ശം എടുത്തുപറഞ്ഞ് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസിനെതിരായ വിമര്‍ശനം കത്തിലുണ്ട്. 700 കേസുകളെങ്കിലും കോടതികളിലും മറ്റുമായി ഡിഎച്ച്എസില്‍ മാത്രമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.



സ്ഥലംമാറ്റം, അവധി, സ്ഥാനക്കയറ്റം എല്ലാത്തിലും തര്‍ക്കങ്ങളുണ്ട്. കൊവിഡ് കാലത്ത് പോലും അര്‍ഹിച്ച ഗ്രേഡ് പേ, റേഷ്യോ പ്രമോഷന്‍, ലീവ് സറണ്ടര്‍ എന്നിവ നിഷേധിച്ചതില്‍ കെ.ജി.എം.ഒ.എ അടക്കം നിരന്തര സമരത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം രൂക്ഷമായ സമയത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന തെറ്റായ ഉത്തരം നിയമസഭയില്‍ ആരോഗ്യമന്ത്രിക്ക് തയാറാക്കി നല്‍കിയതിലും ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലായിരുന്നു.


വകുപ്പ് ആസ്ഥാനത്തുനിന്നു ഫയലുകള്‍ കാണാതായതിലെ വിവാദങ്ങള്‍ വേറെയുമുണ്ട്. നേരത്തെ കൊവിഡ് മരണക്കണക്കുകളിലെ പിഴവിന് ഡിഎംഒമാരോട് വിശദീകരണം ചോദിച്ച് ആരോഗ്യസെക്രട്ടറി താഴക്ക് കത്തയച്ചിരുന്നു. അന്ന് സംസ്ഥാനതലത്തില്‍ നടന്ന വെട്ടിക്കുറയ്ക്കലാണ് പ്രശ്നത്തിനിടയാക്കിയതെന്ന് കാട്ടി ഉദ്യോഗസ്ഥര്‍ തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഏതായാലും പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നതില്‍ വരും ദിവസങ്ങളില്‍ വിശദമായ നിര്‍ദേശം പുറത്തിറങ്ങുമെന്നാണ് ഡിഎംഒമാര്‍ പ്രതീക്ഷിക്കുന്നത്.




ഒന്നാം പിണറായി സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രശംസിക്കപ്പെട്ടത് ആരോഗ്യവകുപ്പും ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമാണ്.എന്നാല്‍ തുടര്ഭരണത്തില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും മോശപ്രകടനം കാഴ്ചവയ്ക്കുന്നത് ആരോഗ്യവകുപ്പെന്ന് ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. സ്ഥലംമാറ്റവും കോടതി വ്യവഹാരങ്ങളും അടക്കമുള്ള ഭരണപരമായ കാര്യങ്ങളില്‍ ആരോഗ്യവകുപ്പിന് കടുത്ത അനാസ്ഥയെന്നും വിലയിരുത്തല്‍.



വകുപ്പ് തലവന്‍മാരുടെ സംസ്ഥാനതല യോഗത്തിലാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസിന്റെ വിമര്‍ശനം. ഇതിനെതുടര്‍ന്ന് ആരോഗ്യവകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ക്ക് ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡേ കത്തയച്ചു.ട്രാന്‍സ്ഫറുകള്‍, പ്രൊബേഷന്‍ ഡിക്ലറേഷന്‍, സ്ഥാനക്കയറ്റം, അച്ചടക്കനടപടികള്‍, സിനിയോരിറ്റി ലിസ്റ്റ്, പെന്‍ഷന്‍ സംബന്ധിച്ച വിഷയങ്ങള്‍, ലീവ് സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ ഗുരുതരവീഴ്ചകളുണ്ടായി എന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തലെന്ന് കത്തില്‍ പറയുന്നു.

 



കോടതി കേസുകളിലും വിധികളിലും സമയബന്ധിതമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. 3040 വര്‍ഷം മുമ്പുള്ള കേസുകള്‍ ഇപ്പോഴും വലിച്ചിഴക്കുന്നു. അവധി സംബന്ധിച്ച് 1980 മുതല്‍ നടക്കുന്ന കേസ്, നിയവിരുദ്ധമായ പിരിച്ചുവിടല്‍ എന്നിവയടക്കം നിരവധി കേസുകള്‍ ഇത്തരത്തിലുണ്ട്. കോടതിയലക്ഷ്യ കേസുകള്‍ ക്ഷണിച്ചുവരുത്തുന്നു, കൃത്യമായി നോക്കാത്തതിനാല്‍ കേസുകള്‍ തോറ്റ് വലിയതുക നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നു, തുടങ്ങി വലിയ വീഴ്ചകളാണ് ഉണ്ടാകുന്നത്.


നിയസഭാ കമ്മിറ്റികള്‍, വിവിധ കമ്മീഷനുകള്‍, മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയില്‍ കൃത്യമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഹെല്‍ത്ത് ഡയറക്ടറേറ്റിലും ജില്ലാ ആസ്ഥാനങ്ങളിലും ഇ ഓഫീസ് സംവിധാനം, ജനസൗഹൃദ ഓഫീസുകള്‍ എന്നിവ നടപ്പിലാക്കുന്നതിലും ഏറെ പിന്നിലാണെന്ന രൂക്ഷവിമര്‍ശനവും കത്തിലുണ്ട്. ചീഫ് സെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങളില്‍ എത്രയും പരിഹാരം ഉണ്ടാക്കണമെന്നാണ് ആരോഗ്യസെക്രട്ടറിയുടെ നിര്‍ദ്ദേശം.



വീഴ്ചകളുണ്ടായ വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കാനും ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അയ്യായിരത്തോളം ഫയലുകള്‍ കാണാതായതും മരണക്കണക്കുകള്‍ മറച്ച് വച്ചതും ഏറെ വിവാദമായിരുന്നു. ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ഗ്രേഡ് പേ, റേഷ്യോ പ്രമോഷന്‍, ലീവ് സറണ്ടര്‍ എന്നിവ നിഷേധിച്ചതിനെ തുടര്‍ന്ന് കെജിഎംഒഎ കൊവിഡിന്റെ ഒന്നാം തരംഗം മുതല്‍ സമരത്തിലാണ്.


ഇതുവരെ പ്രശ്നപരിഹാരം കാണാനായിട്ടില്ല.ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന തെറ്റായ ഉത്തരം നിയമസഭയില്‍ ആരോഗ്യമന്ത്രിക്ക് തയാറാക്കി നല്‍കിയതും വിവാദമായിരുന്നു. ആരോഗ്യത്തില്‍ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ചീഫ്സെക്രട്ടറിയുടെ വിമര്‍ശനമെന്നാണ് വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം പുറത്തായതോടെ ന്യായീകരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.



പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വകുപ്പുതല നിര്‍ദേശങ്ങശങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അതിനെ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുകയാണെന്നുമാണ് വിശദീകരണം.എന്തായാലും പുറത്ത് വരുന്ന വിവരങ്ങളില്‍ നിന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോലുള്ള പി.ആര്‍ വര്‍ക്ക് ഇക്കുറി ആരോഗ്യ വകുപ്പില്‍ നില്‍ക്കുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു....  (7 minutes ago)

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായി..  (23 minutes ago)

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (26 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (37 minutes ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (45 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (52 minutes ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (57 minutes ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (1 hour ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (1 hour ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (2 hours ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

Malayali Vartha Recommends