തള്ളലുകളെ തള്ളി മറിച്ച്... സിപിഎമ്മിൽ നിന്നും വൻ കൊഴിഞ്ഞുപോക്ക്... പ്രവർത്തകർ ബി ജെ പിയിലേക്ക് ചേക്കേറുന്നു! അതീവ രഹസ്യ റിപ്പോർട്ട് പുറത്തേക്ക്...

ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയെന്ന് സ്വയം തള്ളുന്ന സി പി എം അതിൻെറ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ അതീവ രഹസ്യമായി അവതരിപ്പിച്ച ഒരു രേഖയെ കുറിച്ചുള്ളതാണ് ഈ റിപ്പോർട്ട്. ഒരു കാരണവശാലും മാധ്യമങ്ങൾ അറിയരുതെന്ന കർശന നിർദ്ദേശത്തോടെയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
സി പി എമ്മിൽ നിന്നും വൻ തോതിൽ ബി ജെ പിയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടായതായാണ് റിപ്പോർട്ട്. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സി പി എം അണികൾ ബി ജെ പിയിലേക്ക് കൊഴിഞ്ഞു പോകുന്നതായി പാർട്ടി കോൺഗ്രസിൽ അവതരിപിച്ച റിപ്പോർട്ടിൽ പറയുന്നു.
24 സംസ്ഥാനങ്ങ്ളിൽ നിന്നായി 811 പ്രതിനിധികൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസിലാണ് അണികളെ ഞെട്ടിച്ച കണക്ക് അവതരിപ്പിച്ചത്. ആർ എസ് എസിൻ്റെ വളർച്ച തിരിച്ചറിയാൻ പാർട്ടിക്കും ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും പാർട്ടിയെ നയിക്കുന്ന നേതാക്കൾക്കും കഴിഞ്ഞില്ലെന്നാണ് പ്രതിനിധികൾ കുറ്റപ്പെടുത്തിയത്.
പശ്ചിമ ബംഗാളിലും ത്രിപുരയിലും ബി ജെ പിയുടെ വളർച്ച തിരിച്ചറിഞ്ഞില്ല. ബിജെപിക്ക് പകരം ചില സംസ്ഥാനങ്ങളിൽ സി പി എം എതിർക്കുന്നത് പ്രാദേശിക പാർട്ടികളെയാണെന്നും ഇത് ഗുരുതര പ്രതിസന്ധിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.കേരളത്തിൽ സി പി എം എതിർക്കുന്നത് കോൺഗ്രസിനെയാണെന്നും ബിജെപിയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രതിനിധികൾ പിണറായിക്കിട്ട് പണിഞ്ഞതാണ്.
കേരളത്തിലെ ബി ജെ പി നേതാക്കളുമായി ചില നേതാക്കൾ അടുത്ത ബന്ധം പുലർത്തുന്നു എന്ന ആരോപണവും പ്രതിനിധികൾ ഉന്നയിച്ചു. ഇതിന് കേരള നേതാക്കൾ മറുപടി പറഞ്ഞില്ല. പിണറായിയുടെയും കോടിയേരിയുടെയും സാന്നിധ്യത്തിലാണ് ആരോപണം ഉയർന്നത്.
ഒരു ദേശീയ പാർട്ടിയായി സി പി എമ്മിന് മുന്നോട്ടു പോകാൻ കേരളം മാത്രമാണ് പ്രതീക്ഷയെന്ന് സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും കേരളത്തെ മാത്രമാണ് പ്രതീക്ഷയോടെ കാണുന്നത്. ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ ശക്തി കേന്ദ്രങ്ങൾ ചോർന്നു പോയതായി സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രവർത്തനം ശക്തമാക്കാൻ ഇടതുമുന്നണി വിപുലീകരിക്കണമെന്നും വർഗ ബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. സി പി എം വിടുന്നവരെല്ലാം ബി ജെ പിയിൽ ചേക്കേറുന്നു എന്നാണ് പ്രമേയം പറയുന്നത്. ഇത് കേരളത്തിൽ മാത്രമുള്ള പ്രത്യേകതയല്ലെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസ് നടക്കുമ്പോൾ 10,25,352 അംഗങ്ങളുണ്ടായിരുന്നത് 9,85,757 അംഗങ്ങളായി കുറഞ്ഞു. കേരളത്തിലെ പാർട്ടി അംഗങ്ങൾ 4,63,472ല്‍നിന്നു 5,27,174 ആയി വർധിച്ചു. പശ്ചിമ ബംഗാളിൽ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി.
ത്രിപുരയിലെ അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. 97,990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോഴുള്ളത് 50,612 പേർ. അസം, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ചത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ചില സംസ്ഥാനങ്ങളിൽ അംഗസംഖ്യയിൽ നേരിയ വർധനയുണ്ടായി.
ആന്ധ– 2017ൽ–50000, നിലവിൽ–23,130. കർണാടക– 2017ൽ–9190 നിലവിൽ–8052.തമിഴ്നാട്– 2017ൽ 93780, നിലവിൽ–93,982. മഹാരാഷ്ട്ര– 2017ൽ 12458, നിലവിൽ 12807. ബിഹാർ– 2017ൽ 18590, നിലവിൽ 19400. ഗുജറാത്ത്– 2017ൽ 3718, നിലവിൽ 3724..ഹിമാചൽപ്രദേശ്– 2017ൽ 2016, നിലവിൽ 2205 . പഞ്ചാബ്– 2017ൽ 7693, നിലവിൽ 8389.രാജസ്ഥാൻ– 2017ൽ 4707, നിലവിൽ 5218. ഡൽഹി– 2017ൽ 2023, നിലവിൽ 2213.തെലങ്കാന– 2017ൽ 35,170, നിലവിൽ 3217.
സിപിഎം ഒരു പ്രാദേശിക പാർട്ടിയായി പരിണമിക്കുന്നു എന്ന പരാതിയാണ് പ്രതിനിധികൾ ഉന്നയിച്ചത്.പാർട്ടിയെ കരുത്തോടെ നയിക്കേണ്ട നേതൃത്വം പല സ്ഥലങ്ങളിലും പരാജയമായി. സീതാറാം യച്ചൂരിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ ഉയർന്നത്. എല്ലാറ്റിനും നിശബ്ദ സാക്ഷിയായി പിണറായി വിജയൻ വേദിയിൽ തന്നെയിരുന്നു. ബി ജെ പി ക്കെതിരെ പ്രതിനിധികൾ വിമർശനം ഉയർത്തുമ്പോൾ പിണറായി വിജയൻ്റെ ഭാഗത്ത് നിന്നുണ്ടായത് അത്ഭുതകരമായ ചില മാറ്റങ്ങളാണ്. അദ്ദേഹം അതിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പിന്നീട് സംസാരിച്ചത്.
സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പരാമർശിക്കുമ്പോഴാണ് താൻ കേന്ദ്ര സർക്കാരിൻ്റെ സഹായം തേടിയിട്ടുണ്ടെന്ന് പിണറായി തുറന്നു പറഞ്ഞത്. പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. അതേ വേദിയിൽ സംസാരിച്ച പല നേതാക്കളും കെ റയിലിനെതിരെ നിലപാട് എടുത്തെങ്കിലും പിണറായി ഒന്നും മിണ്ടിയില്ല. താൻ ഒന്നും മിണ്ടാൻ തയാറല്ലെന്നായിരുന്നു നിലപാട്. എന്തെങ്കിലും പറഞ്ഞാൽ വിവാദമാകും. അത് പിണറായിക്കറിയാം. നിശബ്ദതയാണ് അഭികാമ്യമെന്ന് പിണറായി കരുതുന്നു.
സീതാറാം യച്ചൂരി പിണറായിക്ക് മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണുന്നത്. കേരളത്തിൽ മാത്രമാണ് പാർട്ടിയുള്ളത്. അതു കൊണ്ടു തന്നെ കേരളത്തിൽ നിന്നുള്ള വരുമാനമില്ലാതെ അഖിലേന്ത്യാ തലത്തിൽ പാർട്ടി നടത്തികൊണ്ടു പോകാൻ കഴിയില്ല. സിൽവർ ലൈൻ പദ്ധതിക്കെതിരെ യച്ചൂരിക്ക് കാര്യമായ നിലപാടുണ്ടെങ്കിലും അത് തുറന്നു പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
സീതാറാം യച്ചൂരിക്ക് സിപിഎമ്മിൻെറ ദേശീയ നേതൃത്വത്തിൽ വേണ്ടത്ര പാടി പാടില്ല. രാജ്യത്ത് സിപിഎമ്മിൻ്റെ തേരോട്ടം നിലയ്ക്കുന്നതിൻ്റെ ശബ്ദം കേട്ടു തുടങ്ങി. കേരളത്തിൽ തുടർ ഭരണം കിട്ടിയതിൻ്റെ ക്രെഡിറ്റ് ദേശീയ നേതൃത്വത്തിന് കിട്ടിയതുമില്ല. പിണറായിയുടെ നേട്ടമായാണ് ഇത് പരക്കെ വ്യാഖ്യാനിക്കപ്പെട്ടത്. അത് സത്യവുമാണ്. അച്ചുതാനന്ദനെ പോലുള്ള നേതാക്കൾ ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമായതോടെ പിണറായിയെ പ്രതിരോധിക്കാൻ ആളില്ലാതായി.
അങ്ങനെ പിണറായി സി പി എമ്മിൻ്റെ സർവ സൈന്യാധിപനായി. എം.പി. സ്ഥാനം തെറിച്ചത് ദേശീയ തലത്തിൽ യച്ചൂരിയുടെ മാറ്റ് കുറയ്ക്കുന്നതിന് കാരണമായി. ഒരു പ്രാദേശിക നേതാവ് എന്നതിൽ നിന്ന് തനിക്ക് സി പി എമ്മിൻെറ അഖിലേന്ത്യാ നേതാവകണമെങ്കിൽ ഇതാണ് വഴിയെന്ന് പിണറായി മനസിലാക്കി.
മമതാ ബാനർജി കഴിഞ്ഞാൽ പറഞ്ഞാൽ പറഞ്ഞു പോലെ ചെയ്യുന്ന നേതാവാണ് പിണറായി വിജയൻ. ഇത് രാജ്യം ഒന്നാകെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. കെ റയിൽ പദ്ധതി പ്രഖ്യാപിച്ചത് തന്നെ രാജ്യത്ത് തൻ്റെ യശസ് ഉയർത്തുന്നതിന് വേണ്ടിയാണ്. വൻകിട പദ്ധതികൾ നടപ്പിലാക്കുന്ന മുഖ്യമന്ത്രി എന്ന പേര് നേടുകയാണ് പിണറായിയുടെ ലക്ഷ്യം.
ഇതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് ബി ജെ പി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും പ്രഗൽഭൻ സ്റ്റാലിനാണെന്ന് യച്ചൂരി പറഞ്ഞത്. അവിടെയും വിശ്വ പ്രസിദ്ധമായ മൗനം കൊണ്ടാണ് പിണറായി യച്ചൂരിയെ നേരിട്ടത്. പാർട്ടി കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ തള്ളാതെ യച്ചൂരി പ്രസംഗിച്ചപ്പോൾ പിണറായി ഏറ്റു പാടാതിരുന്നതും യച്ചൂരിയോടുള്ള വിരോധം കൊണ്ടാണ്.
ബിജെപിയുടെ പിന്തുണയാണ് പിണറായിയുടെ മറ്റൊരു നേട്ടം. രാജ്യത്ത് കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപി പിണറായി കോൺഗ്രസിന് ഒരു മറുപടിയാണെന്ന് കരുതുന്നു. നിശ്ചയ ദാർഢ്യത്തിൻ്റെ ഉദാഹരണമായി പിണറായിയെ അവർ കരുതുന്നു. അതു കൊണ്ടു തന്നെ സി പി എമ്മിൽ നിന്നും തങ്ങളുടെ അണികൾ ബി ജെ പിയിലെത്തുന്നതിൽ പിണറായി രഹസ്യമായെങ്കിലും സന്തോഷിക്കുന്നു.
https://www.facebook.com/Malayalivartha