ഭൂമി മലീമസമാക്കപ്പെടുന്നു; മലീമസമായ വെള്ളവും വൃത്തിഹീനമായ അന്തരീക്ഷവും; മലീമസമായ വായു; ഇതിനെല്ലാം പരിഹാരം ഒന്ന് മാത്രം; രാഘവേട്ടന്റെ പെട്ടിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ മതി; അതായത് പച്ചക്കറി മുതൽ സർവ്വ സാധനങ്ങളും വാങ്ങാൻ തൊട്ടടുത്ത പീടികയിൽ പോയാൽ മതിയെന്നും ഇമ്മിണി വലിയ ഷോപ്പിംഗ് കടകളിൽ പോകണ്ടാന്ന് ഡോ സുൽഫി നൂഹു

രാഘവേട്ടന്റെ പെട്ടിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ മതിയെന്ന് ലോകാരോഗ്യ സംഘടന. അതായത് പച്ചക്കറി മുതൽ സർവ്വ സാധനങ്ങളും വാങ്ങാൻ തൊട്ടടുത്ത പീടികയിൽ പോയാൽ മതിയെന്നും ഇമ്മിണി വലിയ ഷോപ്പിംഗ് കടകളിൽ പോകണ്ടാന്നും ലോകാരോഗ്യസംഘടന. ഭൂമി മലീമസമാക്കപ്പെടുന്നു,
മലീമസമായ വെള്ളവും വൃത്തിഹീനമായ അന്തരീക്ഷവും കൊണ്ട് മരിക്കുന്നത് ഏതാണ്ട് 10 ലക്ഷം ആൾക്കാർ. പത്തിൽ ഒമ്പത് പേർ മലീമസമായ വായു ശ്വസിക്കുന്നു. ഇതിനെല്ലാം പരിഹാരം എന്തെന്ന് പറഞ്ഞു തരികയാണ് ഡോക്‌ടർ സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; രാഘവേട്ടന്റെ പീടിക.
രാഘവേട്ടന്റെ പെട്ടിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ മതിയെന്ന് ലോകാരോഗ്യ സംഘടന. സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലെ കാരണവന്മാർ അപ്പുറത്തെ പീടികയിൽ പോയി സാധനം വാങ്ങാൻ പറയുന്നത് ഓർമ്മയുണ്ട്
രാഘവേട്ടന്റെ പീടിക! അല്ലെങ്കിൽ മമ്മദിന്റെ പച്ചക്കറിക്കട!
ഇപ്പോ ഇങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്. രാഘവേട്ടൻ കട അങ്ങനെ പല നിർദ്ദേശങ്ങളിൽ ഒന്ന് മാത്രം. ഇന്ന് ലോകാരോഗ്യ ദിനം. ഇത്തവണ മുദ്രാവാക്യം "നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം" അതായത് പച്ചക്കറി മുതൽ സർവ്വ സാധനങ്ങളും വാങ്ങാൻ തൊട്ടടുത്ത പീടികയിൽ പോയാൽ മതിയെന്നും ഇമ്മിണി വലിയ ഷോപ്പിംഗ് കടകളിൽ പോകണ്ടാന്നും ലോകാരോഗ്യസംഘടന.
പ്രോസസ് ചെയ്ത ആഹാരമൊന്നും വേണ്ട ലോക്കൽ ആഹാരം മെച്ചം! അത്രേയുള്ളൂ. നമ്മുടെ ആഹാരവും നമ്മുടെ വെള്ളവും നാം ശ്വസിക്കുന്ന വായുവും ക്ലീനായി സൂക്ഷിക്കണം. ഭൂമിയെ ഇങ്ങനെ പരിപാലിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യം പെട്ടുപോകും . 3.6 ബില്ല്യൺ ആൾക്കാരാണ് ഭൂമിയിൽ ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. നമ്മുടെ ജലാശയങ്ങളെയും ഭൂമിയും മലീമസമാക്കുന്ന ഈ ഏർപ്പാട് അപകടം പിടിച്ചത്.
പത്തിൽ ഒമ്പത് പേർ മലീമസമായ വായു ശ്വസിക്കുന്നുവെന്ന് കണക്ക് മിനുട്ടിൽ 13 പേരെ കൊല്ലുന്നതും ഇതുതന്നെ ഏതാണ്ട് രണ്ട് ബില്യൺ ആൾക്കാരാണ് ശുദ്ധമായ കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്നത്. മലീമസമായ വെള്ളവും വൃത്തിഹീനമായ അന്തരീക്ഷവും കൊണ്ട് മരിക്കുന്നത് ഏതാണ്ട് 10 ലക്ഷം ആൾക്കാർ. ആശുപത്രി മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യപ്പെട്ട ചെയ്യപ്പെടാത്തത് ഭൂമിയെ മലീമസമാക്കുന്നുവെന്ന് കണക്കുകൾ.
ഈ കണക്കുകളെല്ലാം കാണിക്കുന്നത് നമ്മുടെ ഭൂമിയും പരിസരവുമൊക്കെ മലീമസമായി കൊണ്ടേയിരിക്കുന്നുവെന്നാണ്. ഇതിനൊക്കെ നമുക്കെന്ത് ചെയ്യാൻ പറ്റും എന്നാണ് ചോദ്യമെങ്കിൽ ഉത്തരം വളരെ സിമ്പിൾ. ഇനി രാഘവേട്ടന്റെ പീടികയിൽ നിന്നും സാധനം വാങ്ങിയാൽ മതി. പോകുമ്പോ പ്ലാസ്റ്റിക് കവർ വേണ്ട. തൽക്കാലം അങ്ങനെ തുടങ്ങാം. പടിപടിയായി മറ്റെല്ലാവും. അപ്പോ നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം.
https://www.facebook.com/Malayalivartha