Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തത് 12 ചാറ്റുകൾ; ഇതിൽ തന്നെ ദുബൈയിൽ ഉള്ളവരുടെ നമ്പറുകളിലേക്കുള്ള ചാറ്റുകളും നശിപ്പിച്ചെന്ന് കണ്ടെത്തൽ, സാക്ഷികളെ സ്വാധീനിക്കാൻ ഒരു വിദേശ പൗരൻ സഹായിച്ചതായി കേസിലെ സാക്ഷി ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ കൂടുതൽപേരെ ചോദ്യം ചെയ്യും... ദേ പുട്ടിന്റെ ദുബായ് പാട്ണറുമായുള്ള ചാറ്റും മലയാളത്തിലെ ഒരു പ്രമുഖ നടിയുമായുള്ള ചാറ്റുകളും നശിപ്പിച്ചുവെന്നും അന്വേഷണ സംഘം

07 APRIL 2022 02:22 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും ദിലീപിനെ രണ്ടു ഘട്ടങ്ങളിലായി ചോദ്യം ചെയ്യുകയായിരുന്നു. രണ്ടു ഘട്ടങ്ങളിലായി പതിനാറര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ തന്നെ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ പരമാവധി തെളിവുകൾ ശേഖരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.

ദിലീപിന്റെ ഫോണിൽ നിന്നും 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ദിലീപിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.


ദിലീപിന്റെ ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ച് കളഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ട് മുൻപായിരുന്നു ഇവയെല്ലാം നീക്കം ചെയ്തത്. ഇതിൽ തന്നെ ദുബൈയിൽ ഉള്ളവരുടെ നമ്പറുകളിലേക്കുള്ള ചാറ്റുകളാണ് നശിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ.

ദുബായി ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫ് എന്നയാളുമായുള്ള ചാറ്റുകൾ നശിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഒരു വിദേശ പൗരൻ സഹായിച്ചതായി കേസിലെ സാക്ഷി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. അത് ഖാലിഫ് ആണോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഖാലിഫിനെ കൂടാതെ ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശ്ശൂർ സ്വദേശി നസീർ, ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് , ഭാര്യ കാവ്യ മാധവൻ എന്നിവരുമായുള്ള ഫോൺ വിവരങ്ങളും നശിപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ദേ പുട്ടിന്റെ ദുബായ് പാട്ണറുമായുള്ള ചാറ്റും മലയാളത്തിലെ ഒരു പ്രമുഖ നടിയുമായുള്ള ചാറ്റുകളും നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

മലയാള സിനിമയിൽ നേരത്തേ നായികയായിരുന്ന നടിയുമായുള്ള ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചിരിക്കുന്നത്. ഇവർ ഇപ്പോൾ ദുബൈയിൽ കഴിയുകയാണ്. ഇവരെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഓൺലൈനായിട്ടായിരിക്കും ചോദ്യം ചെയ്യുക. ഇവർ ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കാര്യവും പരിശോധിക്കും. നേരത്തേ സീരിയൽ മേഖലയിൽ നിന്ന് രണ്ട് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരും ദിലീപുമായി അടുത്ത ബന്ധം പുലർത്തിയവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

 

 

ദിലീപ് ചാറ്റ് ചെയ്ത വ്യക്തികളുടെ ഫോണുകളിൽ ഈ വിവരങ്ങൾ ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിൽ ചാറ്റുകൾ ഡിലീറ്റ് ചെയ്ത 12 പേരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിദേശത്തുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ സേവനദാതാക്കളെ സമീപിപ്പിക്കാനുള്ള നീക്കങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

 

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ കേസ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലാണ് ഹർജി. വിചാരണക്കോടതികളിലെ നടപടിക്രമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു വിലക്കി കോടതി ഉത്തരവിറക്കിയെങ്കിലും മാദ്ധ്യമങ്ങൾ പാലിക്കുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം.


കേസിലെ ഏഴാം പ്രതി സായ് ശങ്കറിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ദിലീപ് ആവശ്യപ്പെട്ടത് അനുസരിച്ച് നടന്റെ രണ്ട് ഫോണുകളിലെ വിവരങ്ങൾ ഇയാളായിരുന്നു നീക്കം ചെയ്തത്. എന്നാൽ തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുകയാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സായ് ശങ്കർ. കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരായില്ലേങ്കിൽ കൂടുതൽ കേസുകൾ വന്ന് കൊണ്ടിരിക്കുമെന്നാണ് ഭീഷണിയെന്നാണ് സായ് ശങ്കർ ആരോപിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (10 minutes ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (18 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (25 minutes ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (30 minutes ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (34 minutes ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (50 minutes ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (55 minutes ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (1 hour ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (1 hour ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (7 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (7 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (8 hours ago)

Malayali Vartha Recommends