Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

സില്‍വര്‍ ലൈന്‍ പദ്ധതി... സര്‍വേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച് നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി; നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി

07 APRIL 2022 06:40 PM IST
മലയാളി വാര്‍ത്ത

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍വേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി. പദ്ധതി സംബന്ധിച്ച് വെള്ളിയാഴ്ച നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഡിപിആര്‍ പരിഗണനയിലാണ്, റെയില്‍വേ ഭൂമിയില്‍ സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടില്ല എന്നീ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

പദ്ധതിയുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. സര്‍വേയുടെ പേരില്‍ വലിയ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഭൂമിയില്‍ വലിയ കല്ലുകള്‍ കണ്ടാല്‍ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയാറാകുമോ എന്നും കോടതി ചോദിച്ചു.സര്‍വേയില്‍ ഉള്‍പ്പെടുന്ന ഭൂമിക്ക് ലോണ്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടാണോ സര്‍വെ കല്ലുകള്‍ സ്ഥാപിക്കുന്നത്. സാമൂഹികാഘാത പഠനത്തിന് അനുമതിയുണ്ടോ. സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ. പുതുച്ചേരിയിലൂടെ റെയില്‍ കടന്നു പോകുന്നുണ്ടോ.ഇക്കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും ആവര്‍ത്തിച്ചിരുന്നു.പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാന്‍ എല്ലാ ശ്രമവും നടത്തും. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും വികസന പദ്ധതികള്‍ക്ക് ഒപ്പം പരിസ്ഥിതിയും സംരക്ഷിക്കുംമുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്തതാണു സില്‍വര്‍ ലൈന്‍ പദ്ധതി. സെമി അതിവേഗ ട്രെയിനുകള്‍ ഓടിച്ച് സംസ്ഥാനത്തെ പ്രധാന ജില്ലകളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കാനുള്ള ആശയമാണിത്. പദ്ധതി സാമ്പത്തികമായി നഷ്ടമുണ്ടാക്കില്ലെന്നാണ് ഇതു സംബന്ധിച്ച വിവിധ ഗവേഷണ ഏജന്‍സികളുടെ പ്രാഥമിക സാധ്യതാ പഠനങ്ങളും സര്‍വേകളും ചൂണ്ടിക്കാണിക്കുന്നത്.

കാസര്‍ഗോഡ് മുതല്‍ കൊച്ചുവേളി വരെ 532 കിലോമീറ്റര്‍ നീളുന്ന സെമി ഹൈ സ്പീഡ് റെയില്‍ ഇടനാഴിയാണു സില്‍വര്‍ ലൈന്‍. 56,443 കോടി രൂപയാണ് ഈ ഇരട്ടപ്പാതയ്ക്കു ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കാസര്‍ഗോഡ്തിരുവനന്തപുരം യാത്രാസമയം നാല് മണിക്കൂറില്‍ താഴെയാകും. ട്രെയിനുകള്‍ക്കു പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്നു മാറിയാണ് റെയില്‍ ഇടനാഴി നിര്‍മിക്കുക. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള പാതയ്ക്കു സമാന്തരമായിരിക്കും ഇടനാഴി. ഓരോ 500 മീറ്ററിലും ക്രോസിങ് സൗകര്യമുണ്ടാകും. 14 ജില്ലകളില്‍ പതിനൊന്നിലൂടെയും ഇടനാഴി കടന്നുപോകും.

കൊച്ചുവേളി കഴിഞ്ഞാല്‍ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്‌റ്റേഷനുകളാണു വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളുമായി ഇടനാഴി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. എല്ലാം ശരിയായി നടക്കുന്നുവെങ്കില്‍, 2024 ഓടെ പദ്ധതി കമ്മിഷന്‍ ചെയ്യും.

പദ്ധതി നടപ്പാക്കുന്നതിന് നിക്ഷേപ സമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനു കെറെയില്‍ ഉടന്‍ പ്രാരംഭ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ഉടന്‍ കമ്മിഷന്‍ ചെയ്യും. ഇടനാഴി നിര്‍മാണത്തിലൂടെ 50,000 പേര്‍ക്കു പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കുറഞ്ഞത് 11000 പേര്‍ക്കു നേരിട്ടു തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (10 minutes ago)

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു....  (33 minutes ago)

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായി..  (49 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (1 hour ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (1 hour ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (1 hour ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (1 hour ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (1 hour ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (2 hours ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (2 hours ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (2 hours ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (8 hours ago)

Malayali Vartha Recommends