കഷ്ടമുണ്ട് ട്ടോ... നടിയെ ആക്രമിച്ച കേസ് വല്ലാത്തൊരു വഴിത്തിരിവിലേക്ക്; നടിയെ ആക്രമിച്ച കേസിന് പിന്നാമ്പുറം തേടുമ്പോള്‍ ദിലീപ് കാവ്യ ബന്ധത്തോളം പഴക്കം; ഇണങ്ങിയും പിണങ്ങിയും കുടുംബബന്ധം തകര്‍ന്നും ദിലീപ് എല്ലാം നേടിയിട്ടും അവസാനം അതും; കാവ്യയെ ചോദ്യം ചെയ്യുമെന്നുറച്ച് ക്രൈംബ്രാഞ്ച്

അയല്‍ക്കാരി പെണ്‍കുട്ടിയായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് കാവ്യ മാധവന്‍. വളരെപ്പെട്ടന്ന് മലയാളികള്‍ കാവ്യയെ ഏറ്റെടുത്തു. കാവ്യയുടെ കളിയും ചിരിയും കുസൃതിയുമെല്ലാം തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയുടേതായി മലയാളികള്‍ക്ക് തോന്നി. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ചപ്പോള്‍ ഇതിലും നല്ല ജോഡി ഇല്ലെന്ന് തോന്നി. ആ തോന്നല്‍ യാഥാര്‍ത്ഥ്യമായി. ദിലീപ് കാവ്യയെ സ്വന്തമാക്കി. അവര്‍ സുഖമായി ജീവിച്ചു.
എന്നാല്‍ കാര്യങ്ങള്‍ അവിടെക്കൊണ്ട് തീര്‍ന്നില്ല. അതിന് സമാന്തരമായി രൂപപ്പെട്ട പകയാണ് നടിയെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും ദിലീപ് അകത്തായതും. ആ കേസ് ഏതാണ്ട് ഒരു കരയില്‍ എത്തുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുന്ന കേസുമായി. ഇപ്പോഴിതാ ദിലീപിന്റെ എല്ലാമെല്ലാമായ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ പോകുന്നു. കഷ്ടം.
കാവ്യയെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ക്രൈം ബ്രാഞ്ച് നടത്തുകയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫോണില്‍ നിന്ന് ലഭിച്ചതായി െ്രെകംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നാണ് പറയുന്നത്. അതോടൊപ്പം ഫോറന്‍സിക് പരിശോധനാ ഫലം മുഴുവന്‍ ലഭിച്ച ശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
കാവ്യ ചെന്നൈയിലാണെന്നും അടുത്ത ആഴ്ച എത്തുമെന്നുമാണ് മറുപടി ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം ഏപ്രില്‍ 15ന് അകം തുടരന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നും ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ഈ കാലാവധിക്കകം പൂര്‍ണമായും ലഭിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കാവ്യയെ ചോദ്യം ചെയ്യുമ്പോള്‍ എന്തുണ്ടാകുമെന്ന് കണ്ടറിയാം. കാവ്യയോടൊപ്പം പലരേയും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ദിലീപും കൂട്ടരും ഉപയോഗിച്ച മൊബൈലുകള്‍ മുംബയിലെ ഒരു ലാബില്‍ നല്‍കിയിരുന്നു. ദിലീപിന്റെ നാല് അഭിഭാഷകര്‍ ഇതിലെ തെളിവുകള്‍ പരിശോധിക്കാന്‍ മുംബയില്‍ പോയിരുന്നു. ഇവരെ ചോദ്യം ചെയ്യണം. ഒരു ജഡ്ജിയെ ബിഷപ്പ് മുഖേന സ്വാധീനിക്കാന്‍ ബാലചന്ദ്രകുമാറിന്റെ സഹായം തേടി സുരാജും അനൂപും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തു. ജഡ്ജി ഒപ്പിട്ടതടക്കമുള്ള ചില കോടതി രേഖകളുടെ ചിത്രങ്ങള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കിട്ടി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം. അപേക്ഷ നല്‍കിയെങ്കിലും വിചാരണക്കോടതി അനുമതി നല്‍കിയിട്ടില്ല.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നു. കോടതി ജീവനക്കാരെ ഇതിനായി ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചു. വിചാരണ അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങള്‍ക്ക് തെളിവുണ്ട്. അഭിഭാഷകരുടെ സഹായത്തോടെ തെളിവുകള്‍ നശിപ്പിച്ചു. ദിലീപിന്റെ രണ്ടു മൊബൈലുകളിലെ 90 ശതമാനം ഡേറ്റകള്‍ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. മറ്റുള്ളവ പരിശോധിക്കാന്‍ സമയം വേണം. ദിലീപിന്റെ ഫോണുകളില്‍ നിന്ന് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ രേഖകള്‍ നശിപ്പിച്ചതില്‍ അഭിഭാഷകര്‍ക്കു പങ്കുണ്ടെന്നു സായ് ശങ്കറിന്റെ മൊഴിയുണ്ട്. ഇയാള്‍ ഒളിവിലാണ്. ഇദ്ദേഹത്തേയും അഭിഭാഷകരെയും വിശദമായി ചോദ്യം ചെയ്യണം.
അങ്ങനെ ചോദ്യം ചെയ്യുന്നവരുടെ പട്ടിക നീളുമ്പോഴും അവരില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റുന്നത് കാവ്യാ മാധവനെ ചോദ്യം ചെയ്യുമ്പോഴാണ്. മുമ്പ് പലതവണ ചോദ്യം ചെയ്യുമെന്ന് പ്രചരണം ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. ദിലീപിന്റെ വീട്ടിലെത്തി കാവ്യയുടെ മൊഴിയെടുക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha



























