എവിടെ നോക്കിയാലും ഒരുമിച്ച്..... ഇരട്ട സഹോദരങ്ങളുടെ വേര്‍പാടില്‍ നാടും നാട്ടുകാരും.... ബിസിനസ് ആവശ്യത്തിനായി കാറില്‍ പോകാന്‍ പിതാവ് പറഞ്ഞെങ്കിലും അവര്‍ ബൈക്കില്‍ പോയ യാത്ര അന്ത്യയാത്രയായി, കണ്ണീരില്‍ കുതിര്‍ന്ന് നാട്

എവിടെ നോക്കിയാലും ഒരുമിച്ച്..... ഇരട്ട സഹോദരങ്ങളുടെ വേര്‍പാടില്‍ നാടും നാട്ടുകാരും.... ബിസിനസ് ആവശ്യത്തിനായി കാറില്‍ പോകാന്‍ പിതാവ് പറഞ്ഞെങ്കിലും അവര്‍ ബൈക്കില്‍ പോയ യാത്ര അന്ത്യയാത്രയായി, കണ്ണീരില്‍ കുതിര്‍ന്ന് നാട്.
വീടിന്റെ പ്രകാശമായിരുന്ന ഇരട്ട സന്തോഷങ്ങള്‍ ഒരേ ദിവസം ഒരുമിച്ച് പോയതിന്റെ കണ്ണീരിലാണ് വടവുകോട് കമൈണ്ണില്‍ ജോണിന്റെ വീട്.
'പവര്‍ വിഷന്‍' എന്നപേരില്‍ വീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ സോളാര്‍ ബിസിനസ് നടത്തുകയായിരുന്ന ഇരട്ട സഹോദരങ്ങള്‍ ദീപക് മാത്യു ജോണിന്റെയും ദീപു ജോണ്‍ ജോണിന്റെയും വേര്‍പാടിന്റെ സങ്കടത്തിലാണ് നാടും നാട്ടുകാരും.
മറ്റു സംസ്ഥാനങ്ങളിലേക്ക് സോളാര്‍ പാനലുകളും മറ്റും കയറ്റി അയച്ചു സ്ഥാപിച്ചു നല്‍കുന്ന എന്‍ജിനീയര്‍മാരായിരുന്നു രണ്ടുപേരും . ഇതിന്റെ ഭാഗമായി നടത്തിയ യാത്ര പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
പോണ്ടിച്ചേരിയില്‍ ഇവര്‍ നല്‍കിയിട്ടുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് മടങ്ങി വരവേ പാലക്കാട് കഞ്ചിക്കോടുവച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, ലോറിയുടെ പിന്നിലെ ടയറിനടിയിലേക്കു മറിഞ്ഞു വീണതാണ് ദുരന്തമായത് എന്നു പൊലീസ് .
അപകടം നടന്നു കഴിഞ്ഞാണ് അറിയുന്നതെന്നാണ് ലോറിയുടെ ഡ്രൈവരുടെ മൊഴി. സ്‌കൂട്ടറിനോ ഇവരുടെ വാഹനത്തിലുണ്ടായിരുന്ന സാധനങ്ങള്‍ക്കോ യാതൊന്നും പറ്റിയില്ലെങ്കിലും സഹോദരങ്ങള്‍ക്കു മുകളിലൂടെ പിന്നിലെ ടയറുകള്‍ കയറി ഇറങ്ങി. ഇരുവരെയും തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം മൃതദേഹങ്ങള്‍ ചതഞ്ഞ് അരഞ്ഞുപോയിരുന്നു.
ഇരട്ട സഹോദരങ്ങളായ ഇവരെ എല്ലായ്‌പോഴും ഒരുമിച്ചു മാത്രമാണ് കണ്ടിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. ഒരുമിച്ചായിരുന്നു ബിസിനസ് ചെയ്തതും യാത്രകള്‍ ചെയ്തിരുന്നതും.
സാധാരണ കാറില്‍ യാത്ര ചെയ്യുന്ന സഹോദരങ്ങള്‍ ഇത്തവണ സ്‌കൂട്ടറില്‍ ദീര്‍ഘദൂര യാത്രയ്ക്കു തീരുമാനിക്കുകയായിരുന്നു. കാറില്‍ പോകാന്‍ പിതാവ് ഉപദേശിച്ചെങ്കിലും വേണ്ടെന്നു വച്ചതാകട്ടെ ദുരന്തത്തില്‍ കലാശിച്ചു.
പാലക്കാട് കഞ്ചിക്കോട്ട് ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി വീട്ടിലേക്ക് അയച്ചു. സഹോദരി വിദേശത്തായതിനാല്‍ വന്നതിനുശേഷം സംസ്‌കാരം നടത്തും.
"
https://www.facebook.com/Malayalivartha



























