ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടും; സംസ്ഥാനത്ത് ഒറ്റപ്പെട്ട രീതിയിൽ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ്

കേരളത്തിൽ സംസ്ഥാനങ്ങൾക്ക് അലേർട്ട് പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുകയാണ്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട രീതിയിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴയുണ്ടാകുമെന്നും അറിയിച്ചിരിക്കുകയാണ്. പുലർച്ചെ വരെ മഴ തുടരാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം ബംഗാൾ ഉൾക്കടലിൽ കോമോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ്. മഴയ്ക്ക് ആൻഡമാൻനും ശ്രീലങ്കയ്ക്കും മുകളിലുള്ള ചക്രവാതച്ചുഴികളും കാരണമാകുന്നുണ്ട് .
ഇടിമിന്നലിനും കാറ്റിനും സാധ്യത കൂടുതലാണ്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശങ്ങളുണ്ട്. മിന്നലിന്റെ ആഘാതത്തിൽ പാലക്കാട് കപ്പൂർ ചേക്കോട്ടിലും തെങ്ങിൽ തീ പിടിച്ചു . തീപിടിച്ചത് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിലിന്റെ പറമ്പിലെ തെങ്ങിനായിരുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പട്ടാമ്പി മേഖലയിൽ കിട്ടിയിരുന്നു. മഴക്കിടയിലായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത് .
കൂടാതെ കാറ്റും മിന്നലും പലയിടങ്ങളിലും നാശം വിതച്ചു. അതേസമയം സംസ്ഥാനത്ത് വേനൽ മഴ പെയ്തിറങ്ങുകയാണ്. വേനൽ മഴയുടെ ഭാഗമായി നാശനഷ്ടങ്ങളും പലയിടങ്ങളിലും സംഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി നാശം സംഭവിച്ചു. വീടുകളുടെ മേൽക്കൂര പറന്ന് മാറി . ശക്തായ ഇടിമിന്നലിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു .
പല നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം സ്തംഭിച്ചു. മരങ്ങൾ കടപുഴകി വീണു. മഴയിൽ 14 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായെന്നാണ് കണക്ക്. പാലക്കാട് തെങ്ങിന് തീ പിടിച്ചിരിക്കുകയാണ്. ഇടിമിന്നലിലാണ് ഇങ്ങനെ സംഭവിച്ചത്. തൊടുപുഴയിലും പാലക്കാടുമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.
ശക്തമായ മിന്നലിൽ തെങ്ങിന്റെ ഏറ്റവും മുകൾഭാഗത്ത് തീ പിടിച്ചു. തൊടുപുഴ കോലാനി ബൈപാസിലെ പമ്പിനോട് ചേർന്ന സ്ഥലത്തെ തെങ്ങിനായിരുന്നു തീപിടിച്ചത്. ഇവിടെ തീയണച്ചത് ഫയർഫോഴ്‌സാണ്. പമ്പിനോട് ചേർന്ന സ്ഥലമായതിനാൽ ആളുകൾ ഭയന്നു. ഇടിമിന്നൽ–ജാഗ്രത നിർദ്ദേശങ്ങള്‍ കൂടെ പാലിക്കുവാൻ മറക്കണ്ട.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
https://www.facebook.com/Malayalivartha



























