എറണാകുളം കോതമംഗലത്ത് അര്‍ധരാത്രി കവലയുടെ നടുവില്‍ പച്ചക്കറികളും പഴങ്ങളും പൂവന്‍കോഴിയും വിളക്കും വച്ച് കൂടോത്ര ശ്രമം! അര്‍ധരാത്രി വാഹനത്തില്‍ പോയവർ കണ്ടത് നടുക്കുന്ന കാഴ്ച്ച; നാട്ടുകാർ ഓടികൂടിയതോടെ സംഭവിച്ചത്...

ഇപ്പോഴും കൂടോത്രവും അന്ധവിശ്വാസവുമൊക്കെയായി നടക്കുന്ന ഒത്തിരി ആളുകൾ നമുക്കിടയിലുണ്ട്. കാലം മാറിയാലും ഒരു മാറ്റവുമില്ലാതെ തുടരുന്ന ആളുകൾ. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. എറണാകുളം കോതമംഗലത്ത് അര്‍ധരാത്രി കവലക്ക് നടുവില്‍ കോഴിക്കുരുതിക്കും കൂടോത്രപൂജക്കുമാണ് ശ്രമം നടന്നിരിക്കുന്നത്. കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂര്‍ കവലയിലാണ് പൂജക്കുള്ള ശ്രമം നടന്നത്. അര്‍ധരാത്രി വാഹനത്തില്‍ പോയവരാണ് പൂജക്കുള്ള ശ്രമം നടക്കുന്നത് കണ്ടത്. കവലയുടെ നടുവില്‍ പച്ചക്കറികളും പഴങ്ങളും പൂവന്‍കോഴിയും വിളക്കും വച്ചായിരുന്നു കൂടോത്ര ശ്രമം. നാട്ടുകാരെ കണ്ടതോടെ കൂടോത്രക്കാരന്‍ രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്ത് നിന്ന് പൂവന്‍കോഴിയെയും വസ്തുക്കളും നാട്ടുകാര്‍ക്ക് ലഭിച്ചു. കൂടോത്രക്കാരനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha