'ഞാന്‍ മരിക്കുന്നു'.. മറ്റൊന്നും പറയാതെ റിന്‍സിയും മകളും യാത്രയായി! ആത്മഹത്യാ കുറിപ്പിലെ ഈ വരികള്‍ക്ക് പിന്നിലെ ദുരൂഹത തേടി പോലീസ്, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പരിശേധിക്കും, ഭര്‍ത്താവും സംശയത്തിന്റെ നിഴലില്‍

പത്തനംതിട്ടയിലെ റാന്നിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുമ്പ് റിന്‍സി ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു. എന്നാല്‍ എന്താണ് മരണകാരണം എന്ന് വ്യക്തമാക്കിയിട്ടില്ല. ഞാന്‍ മരിക്കുന്നു എന്ന് മാത്രമാണ് യുവതി കുറിപ്പില്‍ എഴുതിയിട്ടുണ്ടായിരുന്നത്.
അതേസമയം റിന്‍സിയുടെ ഫോണിലെ വിവരങ്ങള്‍ കണ്ടെത്താനും അതുമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുമാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയിലാണ് ഐത്തല മീന്‍മുട്ടി സ്വദേശിയായ റിന്‍സിയേയും മകള്‍ ഒന്നര വയസ്സുകാരി അല്‍ഹാനയേയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റിന്‍സിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. മാത്രമല്ല മരണസമയത്ത് ഈ വീട്ടില്‍ അമ്മയും മകളും മാത്രാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം.
അമ്മയേയും കുഞ്ഞിനേയും പുറത്തൊന്നും കാണാതായതോടെയാണ് നാട്ടുകാര്‍ക്കും അടുത്തുള്ള ബന്ധുക്കള്‍ക്കും സംശയം തോന്നിയത്. തുടര്‍ന്ന് അവര്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
അതേസമയം തിങ്കഴാഴ്ച രാവിലെ വരെ റിന്‍സി വാട്‌സാപ്പില്‍ ആക്ടീവായിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. പിന്നീടാണ് മരണവാര്‍ത്ത അറിയുന്നത്. അതുകൊണ്ട് തന്നെയാണ് റിന്‍സിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
മാത്രമല്ല വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് സജിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോണും പരിശോധിച്ചു. യുവതിയുടെ ഫോണും പരിശോധനയക്ക് അയച്ചിട്ടുണ്ട്.
റിന്‍സിയുടെ പിതാവും ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha