രാത്രിയിൽ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാവിനെ വളഞ്ഞിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍; മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തി; ശേഷം ക്രൂരമായി അടിച്ചു; യുവാവിന്റെ മുഖത്തെ എല്ലുകള്‍ പൊട്ടിച്ചു; സ്‌കൂൾ വിദ്യാര്‍ത്ഥികളുടെ പകയ്ക്ക് കാരണം യുവാവ് പോലീസിൽ നൽകിയ 'ആ പരാതി'

യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കി ഒരു സംഘത്തിന്റെ പരാക്രമം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പരാതി നല്‍കിയതിനാണ് വര്‍ക്കല ചാവടിമുക്ക് സ്വദേശി അനു(32)വിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ബൈക്ക് അഭ്യാസ പ്രകടനം നടത്തി, കഞ്ചാവ് ഉപയോഗിച്ചു എന്നിങ്ങനെയുള്ള പരാതി അനു നൽകിയിരുന്നു.
ഈ പരാതിക്ക് പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. മാര്‍ച്ച് 31ാം തീയതിയാണ് ആക്രമണം നടക്കുന്നത്. വീടിന് സമീപത്തുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും ബൈക്ക് അഭ്യാസം നടത്തുന്നതും നാട്ടുകാർക്ക് ശല്യമായി. ഇതേ തുടർന്ന് അനു അടക്കമുള്ള നാട്ടുകാര്‍ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി. ആദ്യം സ്‌കൂളില്‍ പരാതിപ്പെട്ടു.
പിന്നീട് വിദ്യാര്‍ത്ഥികളുടെ ശല്യം സഹിക്കാതായപ്പോൾ അയിരൂര്‍ പൊലീസിനോട് പരാതി പറഞ്ഞു. ഇതോടെ വിദ്യാർത്ഥികൾക്ക് പക വർദ്ധിച്ചു. അങ്ങനെയാണ് അനുവിനെ ഇവർ മര്‍ദ്ദിച്ചതെന്നാണ് കുടുംബം നൽകിയിരിക്കുന്ന പരാതി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം അനുവിന്റെ കുടുംബം അയിരൂര്‍ പൊലീസിനും വര്‍ക്കല ഡിവൈഎസ്പിക്കും പരാതി നല്‍കി.
മാര്‍ച്ച് 31ആം തീയതി രാത്രി സമീപത്തെ ക്ഷേത്രത്തില്‍ നിന്ന് ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങി പോകുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ അനുവിനെ ആക്രമിച്ചു. മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തി. ശേഷം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു . യുവാവിന്റെ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഫോര്‍ട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ കേസിൽ അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha



























