കെഎസ്ഇബിയില്‍ തീരാതെ പോര്: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇന്നും കരിദിനം ആചരിക്കും, സംസ്ഥാന പ്രസിഡന്റിന്റേയും സംസ്ഥാന ഭാരവാഹിയുടെയും സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചാണിത്

കെഎസ്ഇബിയില്‍ തീരാതെ പോര്: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇന്നും കരിദിനം ആചരിക്കും, സംസ്ഥാന പ്രസിഡന്റിന്റേയും സംസ്ഥാന ഭാരവാഹിയുടെയും സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചാണിത്.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റ് എം ജി സുരേഷ്‌കുമാറിന്റെ സസ്‌പെന്‍ഷനൊപ്പം തന്നെ ഉത്തരവിറങ്ങിയിരുന്നുവെങ്കിലും ഹരികുമാര്‍ സമരത്തിന്റെ ഭാഗമായി ഓഫിസിലെത്താത്തതിനാല്‍ ഉത്തരവ് കൈപ്പറ്റിയിരുന്നില്ല. ബോര്‍ഡ് യോഗത്തില്‍ തളളിക്കയറിയവര്‍ക്കെതിരെ അന്വേഷണത്തിനു ശേഷം നടപടിയുണ്ടാകും.
കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയും ഉള്‍പ്പെടെ മൂന്നുപേര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. തിങ്കളാഴ്ച മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. ഇതോടൊപ്പം നിസ്സഹകരണ സമരവും നടത്തും.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരിക്കും സമരം. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് പേകേണ്ടി വരുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























