'അഴിമതിക്കു തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കു നില്‍ക്കരുത്, ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു, ജോലി പോകുമോയെന്നു ഭയമുണ്ട്' .. സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പിലെ വരികള്‍ പുറത്ത്; സഹപ്രവര്‍ത്തകര്‍ക്ക് ഇനി രക്ഷയില്ല

മാനന്തവാടിയിലെ ആര്‍ടിഓഫീസ് സീനിയര്‍ ക്ലാര്‍ക്കായ പി.എ സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നില്‍ ഓഫീസിലെ സഹപ്രവര്‍ത്തകരാണെന്ന് ഉറപ്പിക്കുന്ന മറ്റൊരു തെളിവുകൂടി പുറത്തുവന്നിരിക്കുന്നു. സിന്ധു എഴുതിയ ഡയറിയാണ് ജീവനക്കാര്‍ക്ക് കുരുക്കൊരുക്കിയിരിക്കുന്നത്.
'മോട്ടര്‍ വാഹനവകുപ്പില്‍ ജോലിക്കു പ്രത്യേക പരിശീലനം ആവശ്യമാണ്. അഴിമതിക്കു തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കു നില്‍ക്കരുത്'. ഇതാണ് സിന്ധു തന്റെ ഡയറിയില്‍ എഴുതിയിരുന്നത്.
കൂടാതെ 'മറ്റുള്ളവരുടെ കാപട്യം എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കൈക്കൂലി വാങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വസ്ഥത ഉണ്ടാകില്ല. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞു, ജോലി പോകുമോയെന്നു ഭയമുണ്ട്' എന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഈ ഡയറിയും ഒപ്പം ചില കുറിപ്പുകളും കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയിരുന്നത്. വീട്ടില്‍ സിന്ധുവിന്റെ മുറിയില്‍നിന്നാണ് 8 പേജുള്ള കുറിപ്പുകളും ഡയറിയും പോലീസിന് കിട്ടിയത്. സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രൂരമായ മാനസീക സംഘര്‍ഷങ്ങള്‍ സിന്ധുവിന് ഉണ്ടായിരുന്നു എന്നാണ് ഈ എഴുത്തുകള്‍ നല്‍കുന്ന സൂചന.
സിന്ധുവിന്റെ മരണത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റായ പ്രദീപ് മാസ്റ്റര്‍ മലയാളിവാര്‍ത്തയോട് പ്രതികരിച്ചിരുന്നു. സിന്ധുവിനെ കുറിച്ച നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നല്ല മതിപ്പായിരുന്നു എന്നും അവള്‍ മനപൂര്‍വ്വം ആത്മഹത്യ ചെയ്യില്ല എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കൂടാതെ ഓഫീസില്‍ സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് സിന്ധുവിനൊപ്പം പരാതിയുമായി ആര്‍ടിഒ ഇ.മോഹന്‍ദാസിനെ കണ്ട സഹപ്രവര്‍ത്തകരും പറയുന്നുണ്ട്.
മാത്രമല്ല ഓഫീസില്‍ സിന്ധുവിന് ശക്തമായ എതിരാളികള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രദീപ് പണ്ട് നടന്ന ഒരു സംഭവം കൂടി ഓര്‍ത്തെടുത്തിരുന്നു. അതായത് ഒരിക്കല്‍ സിന്ധുവിനെ ഓഫീസില്‍ കൊണ്ടുചെന്നുവിട്ട ഓട്ടോ ഡ്രൈവര്‍ സിന്ധു ആ ഓഫീസില്‍ ചില മാനസീക സംഘഷങ്ങള്‍ അനുഭവിക്കുന്നു എന്നുള്ള കാര്യം പുറത്ത് പറഞ്ഞിരുന്നു.
അന്ന് സിന്ധുവിനെ ഓഫീസില്‍ ആക്കിയ ശേഷം തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ ഓഫീസിനകത്ത് നിന്നും ബഹളം കേള്‍ക്കുകയും എന്താണെന്ന് നോക്കാന്‍ ചെന്നപ്പോള്‍ സിന്ധു കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിവരുന്ന കാഴ്ചയാണ് കണ്ടത് എന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha