ദിലീപും മറ്റ് പ്രതികളും ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകളിൽ 11161 വീഡിയോകളും 11238 ശബ്ദ സന്ദേശങ്ങളും കണ്ടെത്തി... രണ്ട് ലക്ഷത്തിലധികം ചിത്രങ്ങൾ, 1597 രേഖകൾ എന്നിവയും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി! കോടികൾ വാരിയെറിഞ്ഞ് രക്ഷപ്പെടാൻ നോക്കുമ്പോൾ അളിയൻ വക 'ജയിലറ' ഒപ്പം കാവ്യയ്ക്കും.. ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചതിന് സുരാജിന്റെ ഫോണിൽ തെളിവ്..

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമീപിച്ചിരിക്കുകയാണ്. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്നാണ് കാവ്യ മറുപടി നൽകിയതെന്നും അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തെളിവുകൾ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ നിർണായകമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നും അതോടൊപ്പം ഫോറൻസിക് പരിശോധനാ ഫലം മുഴുവൻ ലഭിച്ച ശേഷം ദിലീപിന്റെ സഹോദരൻ അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.. ദിലീപും കൂട്ടരും ഉപയോഗിച്ച മൊബൈലുകൾ മുംബയിലെ ഒരു ലാബിൽ നൽകിയിരുന്നു. ദിലീപിന്റെ നാല് അഭിഭാഷകർ ഇതിലെ തെളിവുകൾ പരിശോധിക്കാൻ മുംബയിൽ പോയിരുന്നു. ഇവരെ ചോദ്യം ചെയ്യണം. ഒരു ജഡ്‌ജിയെ ബിഷപ്പ് മുഖേന സ്വാധീനിക്കാൻ ബാലചന്ദ്രകുമാറിന്റെ സഹായം തേടി സുരാജും അനൂപും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. കൂടാതെ ജഡ്ജി ഒപ്പിട്ടതടക്കമുള്ള ചില കോടതി രേഖകളുടെ ചിത്രങ്ങൾ ദിലീപിന്റെ ഫോണിൽ നിന്ന് കിട്ടി. അതിനാൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം. അപേക്ഷ നൽകിയെങ്കിലും വിചാരണക്കോടതി അനുമതി നൽകിയിട്ടില്ല. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നു. കോടതി ജീവനക്കാരെ ഇതിനായി ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചു. വിചാരണ അട്ടിമറിക്കാൻ ദിലീപ് നടത്തിയ നീക്കങ്ങൾക്ക് തെളിവുണ്ട്. അഭിഭാഷകരുടെ സഹായത്തോടെ തെളിവുകൾ നശിപ്പിച്ചു. ദിലീപിന്റെ രണ്ടു മൊബൈലുകളിലെ 90 ശതമാനം ഡേറ്റകൾ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. മറ്റുള്ളവ പരിശോധിക്കാൻ സമയം വേണം. ദിലീപിന്റെ ഫോണുകളിൽ നിന്ന് തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഫോൺ രേഖകൾ നശിപ്പിച്ചതിൽ അഭിഭാഷകർക്കു പങ്കുണ്ടെന്നു സായ് ശങ്കറിന്റെ മൊഴിയുണ്ട്. ഇയാൾ ഒളിവിലാണ്. ഇയാളെയും അഭിഭാഷകരെയും വിശദമായി ചോദ്യം ചെയ്യണം. അതുകൊണ്ട് ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം ഏപ്രിൽ 15ന് അകം തുടരന്വേഷണം പൂർത്തിയാക്കാനാവില്ലെന്നും ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഈ കാലാവധിക്കകം പൂർണമായും ലഭിക്കില്ലെന്നും ഹർജിയിൽ പറയുന്നു.
അതേസമയം ദിലീപും മറ്റ് പ്രതികളും ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകളിൽ 11161 വീഡിയോകളും 11238 ശബ്ദ സന്ദേശങ്ങളും കണ്ടെത്തി. രണ്ട് ലക്ഷത്തിലധികം ചിത്രങ്ങൾ, 1597 രേഖകൾ എന്നിവയും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടേതാണ് ആറു ഫോണുകൾ. ദിലീപിന്റേതായിരുന്നു മൂന്ന് ഫോണുകൾ. ഒരെണ്ണം സുരാജിന്റേതാണ്. ദിലീപിന്റെ രണ്ടു ഫോണുകളിൽ നിന്ന് മാത്രം 10879 ശബ്ദ സന്ദേശങ്ങളും 65384 ചിത്രങ്ങളും 6682 വീഡിയോകളും 779 രേഖകളും ലഭിച്ചു. ഈ രണ്ട് ഫോണുകളുടെ വിവരങ്ങൾ മാത്രം പതിമ്മൂവായിരത്തോളം പേജുകൾ വരും. രണ്ട് ലക്ഷത്തിലധികം പേജുകളുള്ള ഫോറൻസിക്ക് റിപ്പോർട്ടിൽ നിന്ന് വിവരങ്ങൾ തരം തിരിക്കുകയാണ് പൊലീസ് സംഘം.
https://www.facebook.com/Malayalivartha