ഇരുരാജ്യങ്ങളുടെയും സൈന്യം നേർക്ക് നേർ വന്ന സാഹചര്യമുണ്ടായി; പക്ഷേ ചൈന ഒരു രാജ്യത്തിന്റെയും ഭൂമി കയ്യേറിയതായി ആരോപണമില്ലെന്ന് മണിക് സർക്കാറും വൃന്ദ കാരാട്ടും; ഇരുവരും പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്ന് സീതാറാം യെച്ചൂരി

ചൈന ഒരു രാജ്യത്തിന്റെയും ഭൂമി കയ്യേറിയിട്ടില്ലെന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മണിക് സർക്കാറിന്റെയും വൃന്ദ കാരാട്ടിന്റെയും അഭിപ്രായത്തെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. രണ്ടുപ്പേരും പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്നാണ് അദ്ദേഹം പറയുന്നത് . സർക്കാരിന്റെ തലവൻ എന്ന രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് വിശ്വസിക്കുന്നു. അദ്ദേഹം പറയുന്ന കാര്യത്തെ പിന്തുണയ്ക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും യച്ചൂരി വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടെയും സൈന്യം നേർക്ക് നേർ വന്ന സാഹചര്യമുണ്ടായി. പക്ഷേ ചൈന ഒരു രാജ്യത്തിന്റെയും ഭൂമി കയ്യേറിയതായി ആരോപണമില്ലെന്നാണ് മണിക് സർക്കാർ കഴിഞ്ഞ ദിവസം പറഞ്ഞത്. അഗർത്തലയിൽ ഡിവൈഎഫ്ഐയുടെ ആദിവാസി യുവജന വിഭാഗത്തിന്റെ സമ്മേളനത്തിൽ സംസാരിക്കുമ്പോഴയിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്.
ലഡാക്ക് വിഷയത്തിൽ കേന്ദ്ര സർക്കാരിനുള്ള നിലപാടാണ് മണിക് പറഞ്ഞതെന്നു വൃന്ദ കാരാട്ടും ന്യായീകരിച്ചിരുന്നു. ചൈനയെ ഒതുക്കാനുള്ള ശ്രമത്തിൽ നിന്നു മാറി ഒറ്റപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നത്. ഈ ആഗോള നീക്കത്തിന് സഖ്യകക്ഷികളെ പിടിക്കാനാണ് നീക്കമെന്നും യച്ചൂരി ചൂണ്ടിക്കാണിച്ചിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്നു കൊണ്ടിരുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ചകൾ ഇന്ന് അവസാനിക്കുവാനിരിക്കുകയാണ്.
നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും കേന്ദ്ര നേതൃത്വം മറുപടി നൽകവാൻ തയ്യാറെടുക്കുകയാണ്. ബിജെപി വിരുദ്ധ ബദൽ എങ്ങനെ വേണമെന്നാണ് അതിൽ കോൺഗ്രസിൻ്റെ പങ്ക് എന്നിവയിലടക്കം പാർട്ടി കോൺഗ്രസ് അന്തിമ തീരുമാനമെടുക്കും.സംസ്ഥാന കമ്മിറ്റി സ്വീകരിച്ചിരിക്കുന്ന നിലപാട് കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്നാണ്. പ്രകാശ് കാരാട്ട് ഉച്ചക്ക് ശേഷം സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുവാനൊരുങ്ങുകയാണ്.
കേരള ഘടകത്തിന്‍റെ ഇപ്പോഴത്തെ നിലപാട് കോൺഗ്രസ് സഹകരണത്തിനെതിരാണെന്നാണ് . പൊതു ചർച്ചയിൽ പി രാജീവ് ചോദിച്ചത് സെമിനാറിനു വിളിച്ചാൽ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്നാണ് . കേരളഘടകം പറഞ്ഞിരിക്കുന്നത് കോൺഗ്രസിന്‍റെ പിറകെ നടന്ന് സമയം കളയരുതെന്നാണ്. തൃണമൂൽ കോൺഗ്രസിനെ പശ്ചിമബംഗാളിൽ എതിർക്കുന്ന നയത്തിൽ മാറ്റമില്ലെന്ന് ബംഗാൾ ഘടകവും തറപ്പിച്ച് പറഞ്ഞു.
https://www.facebook.com/Malayalivartha