വെണ്ണല കൂട്ട ആത്‍മഹത്യയ്ക്ക് കാരണം സാമ്പത്തിക പ്രശ്നങ്ങൾ .. പ്രശാന്ത് വീടിന് സമീപം ധാന്യ മില്ല് നടത്തിയിരുന്നു. മില്ല് കുറച്ചു നാളായി നഷ്ടത്തിലായിരുന്നു. ഇതിൽ മന പ്രയാസമുള്ളതായി അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും സൂചിപ്പിച്ചിരുന്നു .. വീട് വിറ്റു കടം വീട്ടണം. ആത്മഹത്യ ചെയ്യും മുൻപ് പ്രശാന്ത് എഴുതിയ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ

കൊച്ചിയിലെ വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരേ കുടുംബത്തിലെ അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിങ്ങനെ മൂന്നുപേർ ആത്‍മഹത്യ ചെയ്തു എന്നുള്ള വാർത്തയാണ് പുറത്തുവന്നത് . ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ ആണ് മരിച്ചത്.
രാവിലെ കറന്റ് പോയപ്പോൾ ഉണർന്നെണീറ്റ മകളാണ് അച്ഛൻ ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത് . ഇത് കണ്ട് കുട്ടി നിവിളിക്കുകയും പിന്നീട് അയൽവാസിയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. അയൽവാസി ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പ്രഥമിക നടപടികൾ സ്വീകരിക്കുകയും കുട്ടികളെ ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
രജിതയുടെ കുട്ടികളാണ് മൂവരും ആത്മഹത്യ ചെയ്ത വിവരം കുടുംബക്കാരെയും നാട്ടുകാരെയും അറിയിച്ചത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. കുടുംബത്തിന് കടുത്ത സാമ്പത്തിക കടബാദ്ധ്യതയുണ്ട് എന്നാണു പുറത്തുവരുന്ന വിവരം . വീട് വിറ്റു കടം വീട്ടണം എന്ന് ആത്മഹത്യ ചെയ്യും മുൻപ് പ്രശാന്ത് എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിട്ടുണ്ട്
പ്രശാന്ത് വീടിന് സമീപം ധാന്യ മില്ല് നടത്തിയിരുന്നു. മില്ല് കുറച്ചു നാളായി നഷ്ടത്തിലായിരുന്നു. ഇതിൽ മന പ്രയാസമുള്ളതായി അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും സൂചിപ്പിച്ചിരുന്നു .. ഇതാണോ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണു പോലീസ് സംശയിക്കുന്നത് . മറ്റേതെങ്കിലും വിധത്തിൽ നികത്താനാകാത്ത കട ബാധ്യത കുടുംബത്തിന് ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീട്ടിലെ വൈദ്യുത ബന്ധം വിശ്ചേദിക്കുന്നതിനായി ഷോർട്ട് സർക്യൂട്ട് സൃഷ്ടിച്ചതായി സൂചനയുണ്ട്. കാരണം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ശ്രമിച്ചപ്പോൾ മൂന്ന് തവണ വൈദ്യുത പോസ്റ്റിൽ ഫ്യൂസ് പോയി. പിന്നീട് മറ്റ് മാർഗ്ഗം സ്വീകരിച്ച് വൈദ്യുതി എത്തിച്ചാണ് ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കിയത്.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha