ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30) മുനീറ (45) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ടിൽ നിന്ന് ഏകദേശം പത്തുകിലോമീറ്റർ അകലെവച്ചായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. കുട്ടിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























