ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ... ഒമ്പതു പേർ മരിച്ചതായി സൂചന, നാലു പേർക്ക് പരുക്ക്

കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലെ നാലുനില ഫ്ളാറ്റിൽ വൻ അഗ്നിബാധ. ചുരുങ്ങിയത് ഒൻപതുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്നാണ് തീ പടർന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടർന്നു പിടിച്ചത്. താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപടർന്നതെന്നാണ് കരുതുന്നത്.
അപകടത്തിന് പിന്നാലെ പതിനാല് ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. രണ്ടുമണിക്കൂറിന് ശേഷം ആറുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിൽ കുടുങ്ങിയ പന്ത്രണ്ടിലധികം ആളുകളെ രക്ഷിച്ച് പുറത്തെത്തിച്ചു. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
a
https://www.facebook.com/Malayalivartha
























