പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം... അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെ

പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. ഇവരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പീഡനം നടന്നത് കുട്ടിയുടെ മുത്തശിയുടെയും അമ്മയുടെയും ഒത്താശയോടെയായിരുന്നുയെന്നും ഇവര്‍ക്ക് എതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്തായിരുന്നു പീഡനം. ഇടനിലക്കാരനടക്കമുളള ആറ് പ്രതികള്‍ റിമാന്റിലാണ്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ മറ്റു പ്രതികള്‍ക്ക് കൈമാറിയ ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51), വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാരം ഭാഗത്ത് പോക്കളത്ത് ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളന്പിള്ളില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂര്‍ തങ്കച്ചന്‍ (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെഎസ്ആര്‍ടിസിയ്ക്കു സമീപം മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് കേസുമായി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മാനസികവെല്ലുവിളി നേരിടുന്നവരുടെ സംരക്ഷണകേന്ദ്രത്തിലെ യുവതിയെ പീഡനത്തിനിരയാക്കി ഗര്‍ഭിയായ സംഭവവും പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേന്ദ്രത്തിന്റെ സുരക്ഷാജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവിടേക്ക് ഒമ്പതുമാസംമുമ്പേ എത്തിയ രാമനാഥപുരം സ്വദേശിനിയായ 22 കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്നാണ് പരാതി. യുവതിയെ ശുശ്രൂഷിച്ചിരുന്ന സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്. യുവതി ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
ശൗചാലയത്തില്‍ വെച്ച് ഇയാള്‍ നിരവധിതവണ പീഡിപ്പിച്ചെന്ന് യുവതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യനടത്തിപ്പുകാരാണ് സംരക്ഷണകേന്ദ്രത്തിന്റെ ചുമതല നിര്‍വഹിക്കുന്നത്. ജില്ലാ ഭരണകൂടമാണ് മേല്‍നോട്ടം. നിശ്ചിതദിവസങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടര്മാര്‍ പരിശോധന നടത്തും. എന്നിട്ടും പീഡനവിവരം വൈകിയാണ് പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha























