മൊബൈല്‍ ഫോണിന് വിലക്കുള്ള പരീക്ഷാഹാളില്‍ കറന്റ് പോയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മൊബൈല്‍ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍... വിവാദമായി മഹാരാജാസ് കോളജിലെ പരീക്ഷ

മൊബൈല്‍ ഫോണിന് വിലക്കുള്ള പരീക്ഷാഹാളില്‍ കറന്റ് പോയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മൊബൈല്‍ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍... വിവാദമായി മഹാരാജാസ് കോളജിലെ പരീക്ഷ.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷയാണ് വിവാദത്തിലായത്. മൊബൈല്‍ ഫോണിന് പരീക്ഷാഹാളില്‍ വിലക്കുണ്ടായിട്ടും വൈദ്യുതി പോയപ്പോള്‍ മൊബൈല്‍ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതാണ് വിവാദമായിരിക്കുന്നത്.
കറന്റ് പോയപ്പോള്‍ ക്ലാസ് മുറി മുഴുവന്‍ ഇരുട്ടിലായി. ഇതേ തുടര്‍ന്ന് കുട്ടികള്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതി. ഇതിനു പിന്നാലെ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും പുറത്തുവരികയും ചെയ്തു.
സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍ പരീക്ഷാ ഹാളില്‍ അനുവദിക്കുന്നതല്ല എന്നിരുന്നാലും ഇന്നലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാനായി മൊബൈലിനെ ആശ്രയിക്കേണ്ടി വന്നു. ഇന്നലെ രാവിലെ മുതല്‍ കോളജില്‍ കറന്റ് ഉണ്ടായിരുന്നില്ല. കനത്ത മഴക്കോളുപരി പരീക്ഷാ ഹാളില്‍ ഇരുട്ടും കൂടിയായതോടെയാണു വിദ്യാര്‍ത്ഥികള്‍ വെളിച്ചത്തിനായി മൊബൈല്‍ ഫോണിനെ ആശ്രയിച്ചത്.
സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ പോലും ഹാളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്നോടിയായി പരീക്ഷ കണ്‍ട്രോളര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
ഈ സര്‍ക്കുലറിനു വിരുദ്ധമാണു വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനമെങ്കിലും നടപടികള്‍ക്കു നീക്കമില്ല. പരീക്ഷയെഴുതാന്‍ ആവശ്യമായ വെളിച്ചം നല്‍കാന്‍ കേളേജിനു കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെ നടപടിയെടുക്കുമെന്നും ചോദ്യവും നിലനില്‍ക്കുകയാണ്.
"
https://www.facebook.com/Malayalivartha























